Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െറസിഡൻറ്​സ്​...

'​െറസിഡൻറ്​സ്​ അസോസിയേഷനുകളുമായി ചർച്ച നടത്തും'

text_fields
bookmark_border
കൊച്ചി: നഗരത്തിലെ പ്രാദേശിക വികസന വിഷയങ്ങളിലും വെള്ളക്കെട്ട്​, മാലിന്യനിർമാർജനം, റോഡ്​ വീതികൂട്ടൽ, നിർധനർക്കുള്ള വീട്​ നിർമാണം, ആരോഗ്യ-വിദ്യാഭ്യാസ സഹായവിതരണം മേഖലകളിലെല്ലാം നഗരസഭയുടെ പ്രവർത്തനങ്ങളിൽ ​െറസിഡൻറ്​സ്​ അസോസിയേഷനുകളിലെ സജീവപങ്കാളിത്തം ഉറപ്പാക്കുമെന്ന്​ മേയർ അനിൽകുമാർ. പുല്ലേപ്പടി പൗരാവലിയും വിവിധ ​െറസിഡൻറ്​സ്​ അസോസിയേഷനുകളും ചേർന്ന്​ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്​കൂൾ മാനേജർ എച്ച്​.ഇ. മുഹമ്മദ്​ ബാബു സേട്ട്​ അധ്യക്ഷത വഹിച്ചു. റിട്ട. ജസ്​റ്റിസ്​ കെ. നാരായണക്കുറുപ്പ്​ ഉദ്​ഘാടനം ചെയ്​തു. സംവിധായകൻ സിദ്ദീഖ്​ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. അഷ്​റഫ്​, പി.ആർ. ​െറനീഷ്​, വി.എ. ശ്രീജിത്ത്​, ജെ. സനൽമോൻ, സുനിത ഡിക്​സൺ, ഷീബ ലാൽ, പ്രിയ പ്രശാന്ത്​, പ്രതിപക്ഷ നേതാവ്​ ആൻറണി കുരീത്തറ, കൗൺസിലർമാരായ സുധ ദിലീപ്​കുമാർ, എം.ജി. അരിസ്​റ്റോട്ടിൽ, വിവിധ ​െറസിഡൻറ്​സ്​ അ​സോസിയേഷൻ ഭാരവാഹികളായ ഹാഷിം പറക്കാട്​, കെ.എം. ഹുസൈൻ, ജോസ്​ മോഹൻ, പൗലോസ്​ മാളിയേക്കൽ, ഒ.ഡി. സേവ്യർ, നവീൻചന്ദ്ര ഷേണായി​, എസ്​.എ. മുഹമ്മദാലി, കെ.ബി. സന്തോഷ്​കുമാർ, എം. കൃഷ്​ണൻ, വിനോദ്​കുമാർ, സുഹൈൽ ഹാഷിം, റോസി സ്​റ്റാൻലി, ആൻറണി രാജു, ബിജോയ്​ ജോൺ, ​െഎഷ ഹബീബ്​, ആശ അഷ്​റഫ്​, ഇന്ദു രാമച​ന്ദ്രൻ എന്നിവർ സംസാരിച്ചു. ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂൾ മാനേജർ സ്ഥാനത്ത്​ 40 വർഷം പൂർത്തിയാക്കിയ എച്ച്​.ഇ. മുഹമ്മദ്​ ബാബു സേട്ടിനെ മേയർ മെമ​േൻറാ നൽകി ആദരിച്ചു.
Show Full Article
TAGS:
Next Story