Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യശേഖരണത്തിന്...

മാലിന്യശേഖരണത്തിന് കൂടുതൽ ഫീസ്, ഹരിതകർമ സേനാംഗത്തിന് സസ്പെൻഷൻ

text_fields
bookmark_border
കാക്കനാട്: മാലിന്യശേഖരണത്തിന് കൂടുതൽ ഫീസ് ഈടാക്കിയ തൃക്കാക്കര നഗരസഭയിലെ ഹരിതകർമ സേനാംഗത്തിന് ഒരാഴ്​ച സസ്പെൻഷൻ. നിശ്ചയിച്ച നിരക്കിൽനിന്ന് കൂടുതൽ തുക വാങ്ങി വീട്ടുടമസ്ഥരോട് മോശമായി പെരുമാറി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. തിങ്കളാഴ്‌ചയാണ് നടപടിക്ക് ആസ്പദമായ സംഭവം. 28ാം വാർഡിൽ മാലിന്യശേഖരണത്തിന് എത്തിയതായിരുന്നു ഇവർ. 100 രൂപയാണ് നഗരസഭ നിശ്ചയിച്ച തുക. എന്നാൽ, ഉപഭോക്താവിൽനിന്ന് 130 രൂപ ഈടാക്കുകയായിരുന്നു. നേര​േത്ത 130 രൂപയാണ്​ ഈടാക്കിയിരുന്നത്. ലോക്ഡൗണി​ൻെറ സാഹചര്യത്തിൽ നഗരസഭ കൗൺസിൽ യോഗം ചേർന്ന് 100 രൂപയാക്കിയിരുന്നു. കൂടുതൽ തുക ഈടാക്കിയത്​ ചോദ്യം ചെയ്ത വീട്ടുകാരോട് മോശമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യവിഭാഗം ഇടപെട്ട് ഹരിതകർമ സേനയുടെ സൂപ്പർവൈസറെ വിളിച്ചുവരുത്തുകയും തുടർന്ന് ഇവരെ സസ്പെൻഡ്​ ചെയ്യുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story