Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെല്ലി​െൻറ പവര്‍...

കെല്ലി​െൻറ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാൻറ്​ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കെല്ലി​ൻെറ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാൻറ്​ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂനിറ്റ് ഫെബ്രുവരി ഒമ്പതിന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂനിറ്റില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാൻറിന്​ മുന്നിലെ വൈദ്യുതി വാഹന ചാര്‍ജിങ് സ്​റ്റേഷ​ൻെറ ഉദ്ഘാടനവും നടക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 12.5 കോടി രൂപക്കാണ് പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാൻറ്​ സ്ഥാപിച്ചത്. 10 എം.വി.എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കാനാകുന്നതാണ് ഈ പ്ലാ​ൻെറന്ന് കെല്‍ എം.ഡി കേണല്‍ ഷാജി എം. വര്‍ഗീസ് പറഞ്ഞു. പവര്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരീക്ഷണനിര്‍മാണം പ്ലാൻറില്‍ വിജയകരമായി നടക്കുന്നുണ്ട്​. പ്രതിവര്‍ഷം 1500 എം.വി.എയാണ് നിര്‍മാണശേഷി. വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് യൂനിറ്റുകൾ നിര്‍മാണം ആരംഭിക്കുന്നതി​ൻെറ ഭാഗമായാണ് പ്ലാൻറിന് സമീപം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വൈദ്യുതി വാഹന ചാര്‍ജിങ് സ്​റ്റേഷന്‍ സ്ഥാപിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളുടെയും മറ്റ് ഊര്‍ജ ഉപകരണങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെസ്​റ്റിങ്ങിനും സര്‍ട്ടിഫിക്കേഷനുമായി എന്‍.എ.ബി.എൽ അംഗീകൃത ലാബ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story