കൊച്ചി: കുൈവത്തിൽ ജോലിക്ക് പോയ യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. നാട്ടിൽനിന്ന് മയക്കുമരുന്നടങ്ങുന്ന ലഗേജ് നൽകി കബളിപ്പിച്ചതിനെത്തുടർന്നാണ് മകൻ ജോമോൻ വിദേശത്ത് അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തതെന്ന് കാണിച്ച് പിതാവ് ക്ലീറ്റസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിൻെറ ഉത്തരവ്. കുവൈത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആൻറണി എന്നയാളാണ് ജോമോനെ കൊണ്ടുപോയതെന്നും ഇയാൾ ഒപ്പം പോകാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും അവസാനനിമിഷം പിന്മാറിയെന്നുമാണ് ഹരജിയിൽ പറയുന്നത്. യാത്ര തിരിക്കുന്നതിനുമുമ്പ് ജോമോൻെറ പക്കൽ ഒരുബാഗും സിം കാർഡും മൊബൈൽ ഫോണും ആൻറണി നൽകി. കുവൈത്തിൽ എത്തിയാലുടൻ മൊബൈൽ ഫോണിൽ സിം കാർഡിട്ട് വിളിച്ചാൽ സൂപ്പർ മാർക്കറ്റിലെ ഒരു ജീവനക്കാരനെത്തി കൂട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞു. 2018 നവംബർ അഞ്ചിന് കുവൈത്തിലെത്തിയ ജോമോൻ മൊബൈലിൽ വിളിച്ചപ്പോൾ ഒരാളെത്തി. ലഗേജ് അടുത്ത ദിവസം ലഭിക്കുമെന്നുപറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം ലഗേജെടുക്കാൻ എയർപോർട്ടിലെത്തിയ ജോമോനെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റുചെയ്തു. പിന്നീട് വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മകനെ ലഹരിമരുന്ന് കടത്താൻ ആൻറണിയുടെ നേതൃത്വത്തിെല സംഘം ഉപയോഗിച്ചതാണെന്നും ഇവരുടെ കെണിയിൽനിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എക്സൈസിനും പൊലീസിനും പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ക്ലീറ്റസ് പറയുന്നു. നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ജയിലിൽനിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:07 AM GMT Updated On
date_range 2021-02-04T05:37:35+05:30മയക്കുമരുന്നുമായെത്തിയ യുവാവ് കുവൈത്ത് ജയിലിൽ: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsNext Story