Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂചന പണിമുടക്ക് നടത്തി

സൂചന പണിമുടക്ക് നടത്തി

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി മേഖലയിലെ നങ്ങേലിപ്പടി, കനാൽപ്പാലം, നെല്ലിക്കുഴി ടൗൺ കമ്പനിപ്പടി, ഇരുമലപ്പടി എന്നിവിടങ്ങളിലെ സംയുക്ത തൊഴിലാളി യൂനിയനുകൾ കൂലി വർധന ആവശ്യപ്പെട്ട് സൂചനപണിമുടക്ക് നടത്തി. 2019 മേയ് മാസത്തിൽ കാലാവധി കഴിഞ്ഞ ചുമട്ടുകൂലി നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. വർധന വരുത്താത്ത പക്ഷം ഫെബ്രുവരി 10 മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചു. യോഗം ഐ.എൻ.ടി.യു.സി താലൂക്ക് ജനറൽ സെക്രട്ടറി റോയി കെ. പോൾ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂനിറ്റ് പ്രസിഡൻറ്​ എ.ബി. മുഹമ്മദ് അധ്യക്ഷത വഹിച്ചു കെ.എം. ബഷീർ, എം.കെ. ഇല്ല്യാസ്, കെ.എം. മുഹമ്മദ് നഹാസ്, എബി, സെയ്ത്, അനസ്, എൻ.എം. സജീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story