കൂത്താട്ടുകുളം: കോവിഡ് പ്രതിസന്ധികളെ മറികടന്ന് നടന്ന പഠന പ്രവർത്തനങ്ങളുടെ തെളിവുകളുമായി ഗവ. യു.പി സ്കൂളിൽ നടന്ന എണ്ണൂറോളം കൈയെഴുത്ത് മാസികകളുടെ പ്രകാശനം. സ്കൂളിലെ 880 കുട്ടികളുടെ സ്വന്തം രചനകളാണ് മാസികകളായി രൂപപ്പെട്ടത്. വീട്ടിലിരുന്ന് ചെയ്ത എഴുത്തുകളും ചിത്രങ്ങളും കണ്ടെത്തലുകളും ചേത്ത് ആമുഖവും അവതാരികയും ആശംസകളും ഉൾപ്പെടുത്തി മാസികകളാക്കി മാറ്റി. ഇത് രക്ഷിതാക്കൾ സമാഹരിച്ച് സ്കൂളിലെത്തിച്ചാണ് പ്രകാശനം നടത്തിയത്. കഴിഞ്ഞ 14 വർഷമായി സ്കൂളിലെ എല്ലാ കുട്ടികളും മാസികകൾ തയാറാക്കി വരുന്നത് കോവിഡ് കാലത്തും തുടരുകയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും എം.ജി സർവകലാശാല അധ്യാപകനുമായ ഡോ. ഹരികുമാർ ചങ്ങമ്പുഴ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.പി. രാജശേഖരൻ പദ്ധതി വിശദീകരിച്ചു. കൗൺസിലർ പി.ആർ. സന്ധ്യ, എ.ഇ.ഒ ബോബി ജോർജ്, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, കെ.വി. ബാലചന്ദ്രൻ, എം.പി.ടി.എ പ്രസിഡൻറ് ഹണി റെജി, പി.ടി.എ വൈസ് പ്രസിഡൻറ് മനോജ് നാരായണൻ, ടി.വി. മായ, സി.എച്ച്. ജയശ്രീ എന്നിവർ സംസാരിച്ചു. EM KKM maasika കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന കൈയെഴുത്ത് മാസികകൾ സർവകലാശാല അധ്യാപകൻ ഡോ. ഹരികുമാർ ചങ്ങമ്പുഴ പ്രകാശനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 12:00 AM GMT Updated On
date_range 2021-02-03T05:30:30+05:30കൈയെഴുത്ത് മാസിക പ്രകാശനം
text_fieldsNext Story