കോഴിക്കോട്: വിലക്കയറ്റം തടയാന്‍ നടപടികളൊന്നുമില്ലാത്ത കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍. ചെറുകിട മേഖലയെ തകര്‍ക്കുന്ന ബജറ്റാണിത്. ആദായ നികുതി ഇനത്തില്‍ ഇളവുകള്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ജി.എസ്.ടി വിഷയത്തിൽ കുറ്റംചെയ്യാത്ത വ്യാപാരികളെ ശിക്ഷിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നിനും പരിഹാരമുണ്ടായില്ല. ചെറുകിട മേഖലയില്‍ ഉപകാരപ്രദമായ ലോണുകളോ മറ്റെന്തെങ്കിലും ഇളവുകളോ നല്‍കിയില്ല. കോവിഡ് കാലയളവിലുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വ്യാപാരികള്‍ക്ക് ഒരു മാര്‍ഗനിര്‍ദേശവും പുതിയ ബജറ്റിലില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി പണം കൊടുക്കുമെന്ന് പറയുന്നതല്ലാതെ നടപ്പാക്കാനുള്ള പദ്ധതികളും ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരിസമൂഹത്തിൻെറ പ്രതിഷേധം നേരിട്ട് കേന്ദ്രമന്ത്രിയെ ധരിപ്പിക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:09 AM GMT Updated On
date_range 2021-02-02T05:39:56+05:30വിലക്കയറ്റം തടയാന്‍ നടപടിയില്ല -ടി. നസിറുദ്ദീന്‍
text_fieldsNext Story