അങ്കമാലി: പുറമ്പോക്ക് വീണ്ടെടുത്ത് റോഡ് വീതികൂട്ടാത്തതിനാല്‍ . ദേശീയപാതയില്‍നിന്ന് പുളിയനം റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. കവലയിലെ വീതിയുള്ള ഇരുവശത്തും കച്ചവട സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങള്‍ കൈയേറുന്നതോടെയാണിത്. എം.എല്‍.എ ഫണ്ടുപയോഗിച്ച് പുളിയനംവരെ റോഡ് വീതികൂട്ടി ടാറിങ് പൂര്‍ത്തിയാക്കിവരുകയാണ്. എന്നാൽ, നിര്‍മാണവേളയില്‍ പ്രദേശത്തെ പുറമ്പോക്ക് കെണ്ടത്തി റോഡ് വീതികൂട്ടുകയും അജന്ത ലൈബ്രറിക്ക് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചു. വളവും തിരിവും കയറ്റവും ഇറക്കവും യു- ടേണുകളുമുള്ള എളവൂര്‍ കവല അപകടങ്ങള്‍ പതിവായ മേഖലയാണ്. കരയാംപറമ്പില്‍ സിഗ്നല്‍ തെളിയുന്നതോടെ വാഹനങ്ങള്‍ മിന്നല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. തൊട്ടടുത്ത പുളിയനം റെയിൽവേ മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും വഴി വിളക്കുകളില്ല. അതേസമയം, എളവൂര്‍ കവലയില്‍ ഫ്ലൈ ഓവര്‍ നിര്‍മിക്കണമെന്ന് കെ.സി.വൈ.എം കറുകുറ്റി ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടക്കാരും പതിവായി അപകടങ്ങള്‍ക്കിരയാകുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഫൊറോന പ്രസിഡൻറ് ആല്‍ബിന്‍ വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അനില്‍ കിളിയേല്‍ക്കുടി, ഡൈമിസ് ഡേവിസ്, സിജോ പാപ്പച്ചന്‍, ജോസഫ്, മഞ്ജു, ടിജോ പടയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 53 ELVOOR KAVALA ദേശീയപാതയുമായി ബന്ധപ്പെട്ട എളവൂര്‍ക്കവല
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:09 AM GMT Updated On
date_range 2021-02-02T05:39:38+05:30എളവൂര്‍ കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsNext Story