Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനികുതി വർധനക്കെതിരെ...

നികുതി വർധനക്കെതിരെ എ.ഐ.ടി.യു.സി പ്രതിഷേധം

text_fields
bookmark_border
കൊച്ചി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും സെസ് ചുമത്താനുള്ള നിർദേശം പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലാളി വിരുദ്ധ ബജറ്റ് നിർദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി എറണാകുളം മണ്ഡലം കമ്മിറ്റി എം.ജി റോഡിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ല സെക്രട്ടറി കെ.എൻ. ഗോപി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.പി. രാധാകൃഷ്ണൻ, സി.എ. ഷക്കീർ, പി.എ. ജിറാർ, ബിനു വർഗീസ്, സജിനി തമ്പി, പി.കെ. ജോഷി, ടി.എ. അഷ്‌റഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story