കാക്കനാട്: ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ പ്രവർത്തനം അവതാളത്തിലായി തൃക്കാക്കര നഗരസഭ. ആരോഗ്യ, റവന്യൂ വിഭാഗങ്ങൾ താൽക്കാലികമായി അടച്ചു. നഗരസഭ അധ്യക്ഷയും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരും ഉൾെപ്പടെ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റവന്യൂ വിഭാഗത്തിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. റവന്യൂ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർ രോഗബാധിതരായി. ആരോഗ്യ വിഭാഗത്തിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ക്ലറിക്കൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജാഗ്രത കർശനമാക്കിയതിൻെറ ഭാഗമായാണ് രണ്ട് സെക്ഷനുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്. അതേസമയം മറ്റ് വിഭാഗങ്ങളിലും ഒഴിച്ച് കൂടാനാവാത്ത അത്യാവശ്യമുള്ളവർക്ക് മാത്രമാണ് കർശന പരിശോധനകൾക്ക് ശേഷം പ്രവേശനം അനുവദിച്ചിട്ടുള്ളൂ. പണമിടപാട് അടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്തണമെന്ന് ഭരണസമിതി അറിയിച്ചിട്ടുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഓഫിസിൽ എത്തി ചാർജ് ഏറ്റെടുത്തു. രോഗം ബാധിച്ച രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരുടെയും പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് റിവേഴ്സ് ക്വാറൻറീനിലാണ്. കുറച്ച് നാളുകളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് എറണാകുളത്താണ്. തൃക്കാക്കരയിലും രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:09 AM GMT Updated On
date_range 2021-02-02T05:39:11+05:30കോവിഡ്: തൃക്കാക്കരയിൽ സ്ഥിതി രൂക്ഷം
text_fieldsNext Story