Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുണമൊന്നും ഇല്ലാത്ത...

ഗുണമൊന്നും ഇല്ലാത്ത ബജറ്റ് -ഹൈബി ഈഡൻ

text_fields
bookmark_border
കൊച്ചി: കേരളത്തിന്‌ ഗുണകരമായ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റാണ്‌ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡൻ എം.പി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം രണ്ടാം യു.പി.എ സർക്കാറി​ൻെറ കാലത്തുതന്നെ പ്രഖ്യാപിച്ചതാണ്‌. ഒന്നാംഘട്ട നിർമാണം നടക്കുന്നതിനോടൊപ്പംതന്നെ രണ്ടാംഘട്ടവും ആരംഭിക്കുക എന്നതായിരുന്നു യു.പി.എ സർക്കാറി​ൻെറ നിലപാട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആ സമയത്തുതന്നെ ഡി.എം.ആർ.സിക്കുവേണ്ടി ഡോ. ഇ. ശ്രീധരൻ തയാറാക്കി നൽകിയിരുന്നു. കൊച്ചി മത്സ്യബന്ധന ഹാർബർ വാണിജ്യകേന്ദ്രമായി ഉയർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്‌. ഇതുസംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്​റ്റ്​ സമഗ്ര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഏറെ തന്ത്രപ്രധാനമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്ന ഷിപ്​യാർഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story