ആലപ്പുഴ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ വനിതകളെ ആദരിക്കുന്നതിന് ദേശീയ വനിത കമീഷൻ തെരഞ്ഞെടുത്ത കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തക വസന്തി ലാരക്ക് ഇത് അഭിമാന നിമിഷം. ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായ അവർ ഞായറാഴ്ച ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി മന്തി പ്രകാശ് ജാവേദ്കറിൽനിന്ന് 'കോവിഡ് വിമൻ വാരിയേഴസ്, ദ റിയൽ ഹീറോസ്' പുരസ്കാരം ഏറ്റുവാങ്ങി. പ്രളയകാലത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി 2018ലെ നഴ്സിങ് ദിനത്തിൽ സംസ്ഥാന സർക്കാറിൻെറ മികച്ച ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അവാർഡും ലഭിച്ചിരുന്നു. ആലപ്പുഴ മുല്ലക്കൽ വാർഡിൽ സാറാ വില്ലയിൽ പ്രവാസിയായിരുന്ന ഷെബീർ ഖാൻെറ ഭാര്യയായ വസന്തി തിരുവനന്തപുരം അഞ്ചുതെങ്ങിൽ പരേതനായ മുഹമ്മദ് കണ്ണിൻെറ മകളാണ്. ബി.കോം ബിരുദധാരിയായ അവർ വർക്കല മിഷൻ ഹോസ്പിറ്റലിൽനിന്ന് ആക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പാസായ ശേഷമാണ് രണ്ടുപതിറ്റാണ്ട് മുമ്പ് ആരോഗ്യവകുപ്പിൽ പ്രവേശിച്ചത്. മകൻ ഡോ. ഇസ്മായിൽ ഷെബീർ അമ്പലപ്പുഴയിൽ ദന്ത ഡോക്ടറാണ്. മകൾ സാറ ലാര ഖാൻ യൂറോപ്പിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയും. പടം മെയിൽ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:01 AM GMT Updated On
date_range 2021-02-02T05:31:00+05:30വസന്തി ലാരക്കും കേരളത്തിനും ഇത് അഭിമാന നിമിഷം
text_fieldsNext Story