Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്​ടറുടെ നിർദേശം...

കലക്​ടറുടെ നിർദേശം നടപ്പായില്ല; ചികിത്സ കിട്ടാതെ അർബുദബാധിതർ

text_fields
bookmark_border
മെഡിക്കൽ കോളജ്​ കാൻസർ വാർഡിൽ കോവിഡ്​ ബാധിതർ കൊച്ചി: രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കോവിഡ്​ ബാധിതരെ മെഡിക്കൽ കോളജിൽനിന്ന്​ സമീപത്തെ സർക്കാർ ആശുപ​ത്രികളിലേക്ക്​ മാറ്റി അർബുദ ചികിത്സ ഉൾപ്പെടെ സാധാരണപോലെ ആരംഭിക്കണമെന്ന കലക്​ടറുടെ നിർദേശത്തിന്​ പുല്ലുവില. കോവിഡ്​ വാർഡിൽനിന്നുള്ള രോഗികളെ സമീപത്തെ അർബുദ വാർഡുകളിലേക്കാണ്​ ഇപ്പോൾ മാറ്റിയത്​. കാൻസർ സൻെറർ നിർമാണം കൂടി അനിശ്ചിതത്വത്തിലായതോടെ മെഡിക്കൽ കോളജിൽ എത്തുന്ന അർബുദരോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്​. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ നിർദേശമനുസരിച്ച് ശനിയാഴ്​ച മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ്​ ഇതര രോഗികൾക്ക് ചികിത്സ നൽകുന്നതിന് നടപടിയുണ്ടായി. അതി​ൻെറ ഭാഗമായി വാർഡുകളിലുണ്ടായിരുന്ന കോവിഡ് ബാധിതരെ മുഴുവൻ ഒഴിപ്പിച്ചു. എന്നാൽ, ഇവരെ കിടത്താൻ പകരം കണ്ടെത്തിയ സ്ഥലം കാൻസർ സൻെറർ പ്രവർത്തിച്ചിരുന്ന കെട്ടിടം. ഫെബ്രുവരി ഒന്നിന് ഈ കെട്ടിടത്തിൽനിന്ന്​ കോവിഡ് ബാധിതരെ മാറ്റി കാൻസർ സൻെററിന് തിരിച്ചുനൽകുമെന്നായിരുന്നു നേര​േത്ത നൽകിയിരുന്ന വാഗ്​ദാനം. എന്നാൽ, ഇപ്പോൾ പറയുന്നതാക​ട്ടെ മാർച്ച് 15ന് മാത്രമേ ഇത് കൈമാറാൻ കഴിയുകയുള്ളൂവെന്നാണ് പ്രിൻസിപ്പൽ കാൻസർ സൻെറർ ഡയറക്ടറെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്​. നാൽപതോളം കോവിഡ് ബാധിതർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇവരെ കിടത്തിച്ചികിത്സിക്കാൻ മെഡിക്കൽ കോളജിലെ ഏതെങ്കിലും ബ്ലോക്ക് മാറ്റി​െവച്ചാൽ മതിയെന്നാണ്​ പൊതുവിലുള്ള അഭിപായം. ഐ.സി.യു വേറെയുണ്ട്. സംസ്ഥാനത്തെ മറ്റെ​ല്ലാ മെഡിക്കൽ കോളജുകളിലും ഇങ്ങനെയാണ് ചെയ്യുന്നത്. അതേസമയം, മെഡിക്കൽ കോളജ്​ കോവിഡ്​ ആശുപത്രിയായി മാറ്റിയതോടെ ബദൽ സംവിധാനമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ജനറൽ ആശുപത്രിയിലെ കാൻസർ സൻെറർ സംവിധാനം ശ്വാസം മുട്ടുകയുമാണ്​. അതിനിടെ നിർമാണത്തിലിരിക്കുന്ന കാൻസർ സൻെറർ പാതിവഴിയിലാക്കി കരാറുകാരൻ മടങ്ങുകയാണ്​. ഒരു പ്രവർത്തന മികവുമില്ലാത്ത കമ്പനിക്കാണ്​ നിർമാണച്ചുമതല നൽകിയതെന്ന പരാതിയെ തുടർന്നാണ്​ ഇപ്പോൾ ഒഴിവാക്കുന്നത​േ​ത്ര. ഒരുസർക്കാർ പദ്ധതി സ്വകാര്യ കമ്പനികൾക്ക് കരാർ കൊടുക്കു​േമ്പാൾ ഏറ്റെടുക്കുന്ന കമ്പനിയുടെ മുൻകാലപ്രവൃത്തി, നേട്ടങ്ങൾ, സാമ്പത്തിക ഭദ്രത, ആധുനിക ഉപകരണങ്ങളുടെയും മനുഷ്യശേഷിയുടെയും ലഭ്യത എന്നിവയെല്ലാം പരിശോധിക്കും. 400 കോടിയുടെ കൊച്ചി കാൻസർ സൻെറർ നിർമാണം കരാർ കൊടുത്ത കമ്പനിയുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story