ആലപ്പുഴ: ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫുൾ ഡിസ്റ്റൻസ് ട്രയാത്തലൺ വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ സ്വദേശികൾ. ബിനീഷ് തോമസും ചന്തു സന്തോഷുമാണ് 3.9 കിലോമീറ്റർ നീന്തൽ, 180.2 കി. മീറ്റർ സൈക്കിളിങ്, 42.21 കി. മീറ്റർ ഒാട്ടം എന്നിവയാണ് പൂർത്തിയാക്കിയത്. ശനിയാഴ്ച രാവിലെ 5.45ന് മെങ്കാമ്പിൽ ആരംഭിച്ച ട്രയാത്തലൺ രാത്രി ബീച്ചിൽ പൂർത്തീകരിച്ചു. ബീച്ചിൽ നടന്ന ചടങ്ങിൽ ഇവരെ ആദരിച്ചു. ബോബി ചെമ്മണൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക അസോ. ചെയർമാൻ വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക അസോസിയേഷൻെറയും ബീച്ച് ക്ലബിൻെറയും ആഭിമുഖ്യത്തിലാണ് ട്രയാത്തലൺ നടന്നത്. 2018 ലെ പ്രളയത്തിൽ രക്ഷപ്രവർത്തകരായി എത്തിയ ഇന്ത്യൻ നേവിക്ക് വഴികാട്ടുകയും 350 പേരെ രക്ഷിക്കുകയും ചെയ്തതിന് നേവിയുടെ ബ്രേവറി കാർഡ് നേടിയ ബിനീഷ് തോമസിന് ഇൗ വിജയം ഇരട്ടി മധുരമാണ്. 2010 ആരോഗ്യം മെച്ചപ്പെടുത്താൻ എസ്.ബി കോളജ് ഗ്രൗണ്ടിൽ ഒാടി തുടങ്ങിയ ബിനീഷ് ഇന്ന് ഇന്ത്യൻ റെക്കോഡിൽ എത്തിനിൽക്കുന്നു. വിവിധ ജില്ലകളിലായി 15 മാരത്തണിൽ പെങ്കടുത്തിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് 34 കാരനെ ട്രയാത്തലണിൽ എത്തിച്ചത്. അച്ഛൻ കാവാലം കിഴക്കേ ചേന്നങ്കരി വാണിപുരയ്ക്കൽ വീട്ടിൽ വി.ടി. തോമസും അമ്മ ത്രേസ്യാമ്മയും ബീനീഷിന് പ്രോത്സാഹനമായി കൂടെയുണ്ട്. കോളജ് കാലത്ത് കായിക താരമായിരുന്ന ചന്തു തടി കുറയ്ക്കാൻ ബിനീഷിനൊപ്പം വീണ്ടും ഒാടിത്തുടങ്ങുകയായിരുന്നു. പിന്നീട് ഒാട്ടത്തിൽ പരിശീലനം തുടർന്ന് മാരത്തണുകളിൽ അടക്കം പെങ്കടുത്തു. ഒരുമാസത്തോളം ചന്തുവിൻെറ വീട്ടിൽനിന്നും പരിശീലനം നടത്തിയാണ് ചന്തുവും ബിനീഷും മത്സരത്തിന് സജ്ജമായത്. സൈക്കിളിങ് കഠിനമായിരുന്നെന്നും കുട്ടനാട് കാരായ തങ്ങൾക്ക് നീന്തൽ എളുപ്പമായിരുന്നെന്നും ചന്തു പറയുന്നു. വാട്ടർട്രീറ്റ്മൻെറ് കമ്പനി നടത്തുകയാണ് ചന്തു. ഭാര്യ അഞ്ചുവും മക്കളായ ധാർമിക്കും ദക്ഷയും പ്രോത്സാഹനമായി ചന്തുവിന് ഒപ്പമുണ്ട്. ap triathlon photo caption. ബിനീഷ് തോമസും ചന്തു സന്തോഷും
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:03 AM GMT Updated On
date_range 2021-01-31T05:33:49+05:30ദേശീയ ട്രയാത്തലൺ റെക്കോഡിട്ട് ബിനീഷും ചന്തുവും
text_fieldsNext Story