വൈപ്പിൻ: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്ട്രീയം' തലക്കെട്ടിൽ പാർട്ടി സംസ്ഥാനതലത്തിൽ നടത്തുന്ന കാമ്പയിൻെറ ഭാഗമായി മണ്ഡലം പ്രസിഡൻറ് ടി.എം. കുഞ്ഞുമുഹമ്മദിൻെറ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ബോൾഗാട്ടി ജങ്ഷനിൽ ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ നിർവഹിച്ചു. മുളവുകാട്, കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്ത്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ജാഥയുടെ ഒന്നാം ദിവസ സമാപനം അണിയൽ ബസാറിൽ ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സമിതിയംഗം സാജൻ ചെറായി, വിമൻസ് ജസ്റ്റിസ് സംസ്ഥാന സമിതിയംഗം അസൂറ നാസർ, ജില്ല പ്രസിഡൻറ് ആബിദ വൈപ്പിൻ, ജില്ല സമിതിയംഗം ഷീബ ഡേവിഡ്, മണ്ഡലം സെക്രട്ടറി യൂസുഫ് കളപ്പുരക്കൽ, വി.എ. ജലാലുദ്ദീൻ, കുട്ടപ്പൻ നായരമ്പലം, ഇസ്ഹാഖ് മാലിപ്പുറം എന്നിവർ വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ സംബന്ധിച്ചു. കെ.എസ്. നാസർ, അജ്മൽ മാളിയേക്കൽ, ടി.എ. ഫൈസൽ, ടി.എ. അഫ്സൽ, ജാവേദ് റംസാൻ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. ea eda wp vaahana jaadha1, 2 വെൽഫെയർ പാർട്ടി വൈപ്പിനിൽ നടത്തിയ വാഹനജാഥ ബോൾഗാട്ടി ജങ്ഷനിൽ ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:04 AM GMT Updated On
date_range 2021-01-30T05:34:13+05:30വെൽഫെയർ പാർട്ടി വാഹന പ്രചാരണജാഥ
text_fieldsNext Story