Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്: ഇന്നലെയും...

കോവിഡ്: ഇന്നലെയും മുന്നിൽ എറണാകുളം

text_fields
bookmark_border
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത് നിൽക്കുന്ന എറണാകുളം ജില്ല, സംസ്ഥാനത്ത് തുടർച്ചയായി മുന്നിൽ തന്നെ. 865 പേർക്കാണ് വെള്ളിയാഴ​്​ച രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ 830 ആണ്. ഉറവിടമറിയാത്ത 31 പേരും രണ്ട് ആരോഗ്യപ്രവർത്തകരും പട്ടികയിലുണ്ട്. തൃക്കാക്കരയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് -35. മരട് -30, കറുകുറ്റി -29, ഇലഞ്ഞി -26, ഒക്കൽ, കാലടി, നെടുമ്പാശ്ശേരി -25, കൂത്താട്ടുകുളം- 21, വെങ്ങോല -20, കിഴക്കമ്പലം -19, കളമശ്ശേരി -18, പായിപ്ര -17, തൃപ്പൂണിത്തുറ -16, എടത്തല, തിരുമാറാടി, പള്ളുരുത്തി- 15, എളമക്കര, കടവന്ത്ര-13, കലൂർ, വേങ്ങൂർ, തോപ്പുംപടി -12,കൂവപ്പടി,ചെങ്ങമനാട്,നെല്ലിക്കുഴി, മൂവാറ്റുപുഴ -11, കാഞ്ഞൂർ, കുമ്പളം, മലയാറ്റൂർ നീലീശ്വരം-10 തുടങ്ങിയവയാണ് മറ്റിടങ്ങളിലെ രോഗികളുടെ എണ്ണം. നിലവിൽ ആകെ രോഗികളുടെ എണ്ണം 11,027 ആണ്. വെള്ളിയാഴ്ച 711 പേർ രോഗമുക്തി നേടി. ആകെ രോഗികളിൽ 8689 പേരും വീടുകളിലാണ് ചികിത്സ തേടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story