Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:02 AM GMT Updated On
date_range 30 Jan 2021 12:02 AM GMTഅവലോകന യോഗം ചേർന്നു
text_fieldsbookmark_border
കിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ മനയ്ക്കക്കടവ്-നെല്ലാട്-പട്ടിമറ്റം-പത്താംമൈൽ റോഡിൻെറയും മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിൻെറയും നവീകരണം വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. മനയ്ക്കക്കടവ്-നെല്ലാട്-പട്ടിമറ്റം റോഡിൽ പള്ളിക്കര- മനയ്ക്കക്കടവ്, പട്ടിമറ്റം-പത്താംമൈൽ റോഡിലും നടന്നുവരുന്ന ബി.എം ബി.സി ടാറിങ് അടുത്തയാഴ്ച പൂർത്തീകരിക്കും. കിഴക്കമ്പലം-നെല്ലാട് റോഡിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ പ്രവൃത്തികൾ അടുത്തയാഴ്ച പുനരാരംഭിക്കാനും ധാരണയായി. മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് നവീകരണം വേഗത്തിലാക്കാൻ വി.പി. സജീന്ദ്രൻ എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പ്രീതി മോൾ, എക്സി. എൻജിനീയർ ജോളി, പൊതുമരാമത്ത് മൂവാറ്റുപുഴ റോഡ്സ് ഡിവിഷൻ എക്സി. എൻജിനീയർ റെജീന ബീവി, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story