കൊച്ചി: ഉത്സവം, പെരുന്നാൾ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്നവർ 11 മാസമായി ദുരിതത്തിലാണെന്ന് കേരള ഫെസ്റ്റിവൽ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടത്തിന് അനുമതി നിഷേധിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആഘോഷകമ്മിറ്റിക്കും വൻ വാടകയും മറ്റും നൽകിയാണ് കച്ചവടം നടത്താറുള്ളത്. സാധനങ്ങൾ സൂക്ഷിക്കുന്നത് വാടകമുറികളിലാണ്. അതിനും വാടക നൽകാൻ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളെല്ലാം തുറക്കുകയും നിയന്ത്രണങ്ങൾ ഏറെയും നീക്കുകയും ചെയ്തിട്ടും തങ്ങളുടെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അധികൃതർ നിരന്തരമായി അവഗണിക്കുന്നതുമൂലം കടുത്ത ദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉത്സവക്കച്ചവടത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി.സി. ബിജു, ജനറൽ സെക്രട്ടറി ഉമ്മർ പള്ളിക്കര, വൈസ് പ്രസിഡൻറ് വി.എം. അബ്ദുൽ റഹ്മാൻ, ട്രഷറർ പി.വി. ജോണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:01 AM GMT Updated On
date_range 2021-01-30T05:31:27+05:30'ഉത്സവസ്ഥലങ്ങളിൽ കച്ചവടത്തിന് അനുമതി നൽകണം'
text_fieldsNext Story