ഓർമച്ചെപ്പ് മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ 1983-1985 ബാച്ചിൻെറ പൂർവവിദ്യാർഥി സംഗമം ഓർമച്ചെപ്പ് സിനിമാതാരം കലാഭവൻ ഹനീഫ് ഉദ്ഘാടനം ചെയ്തു. എച്ച്. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ നുസൈബ, ഉഷ, സുഹറ, ജീവകാരുണ്യ പ്രവർത്തകർ കബീർ കൊച്ചി, എം.എം. അയ്യൂബ്, പെയിൻറിങ് കലാകാരൻ സന്തോഷ് എന്നിവരെയും കഴിഞ്ഞവർഷം പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സബ് ഇൻസ്‌പെക്ടർ അൻവാസ്, അഡ്വ. നവാസ്, ഉണ്ണികൃഷ്ണൻ, നജീബ്, നവാബ് കോവിലകത്ത്, റഫീഖ് എന്നിവർ സംസാരിച്ചു റഫീഖ് നന്ദി പറഞ്ഞ ചടങ്ങ് വിവിധ കലാപരിപാടികളോടെ വൈകീട്ട് സമാപിച്ചു. സായാഹ്ന ധർണ മട്ടാഞ്ചേരി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തോപ്പുംപടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, പി.കെ. ഷിഫാസ്, കെ.എ. അനൂബ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ഭാസ്കരൻ സ്വാഗതവും, എ. അഫ്സൽ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 12:04 AM GMT Updated On
date_range 2021-01-29T05:34:08+05:30പൂർവവിദ്യാർഥി കുടുംബസംഗമം
text_fieldsNext Story