Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅൺഎയിഡഡ് സ്കൂളുക​ളുടെ...

അൺഎയിഡഡ് സ്കൂളുക​ളുടെ അംഗീകാര സർട്ടിഫിക്കറ്റ്​ നിശ്ചിത മാതൃകയിൽ നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: അഫിലിയേഷനുവേണ്ടി അൺഎയിഡഡ് സ്കൂളുക​ൾക്ക്​ നിശ്ചിത മാതൃകയിലുള്ള അംഗീകാര സർട്ടിഫിക്കറ്റ്​ സംസ്ഥാന സർക്കാർ നൽകണമെന്ന്​ ഹൈകോടതി. 2011ലെ കേരള വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന മാതൃകയിലുള്ള അംഗീകാര സർട്ടിഫിക്കറ്റാണ്​ സി.ബി.എസ്.ഇ അഫിലിയേഷന്​ വേണ്ടതെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്ര​ൻെറ ഉത്തരവ്​. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്​​. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഇതുസംബന്ധിച്ച നിർദേശം രണ്ടാഴ്​ചക്കകം നൽകാനും വിദ്യാഭ്യാസ ഡയറക്​ടറോട് നിർദേശിച്ചു​. അംഗീകാര സർട്ടിഫിക്കറ്റ്​ നിശ്ചിത ഫോമിൽ നൽകാത്ത സർക്കാർ നടപടി ചോദ്യംചെയ്​ത്​ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ്​ കേരളയും കോട്ടയം ലൈഫ് വാലി ഇൻറർനാഷനൽ, തൃശൂർ ശ്രീകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്​കൂൾ മാനേജർമാരും നൽകിയ ഹരജികളാണ്​ ​സിംഗിൾ ബെഞ്ച്​ പരിഗണിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story