ശ്രീമൂലനഗരം: അൻവർ സാദത്ത് എം.എൽ.എയുടെ അമ്മക്കിളിക്കൂട് പദ്ധതിയിൽ ശ്രീമൂലനഗരം പഞ്ചായത്ത് ഏഴാംവാർഡ് മനക്കക്കുടിയിൽ ശാലിനിക്കും രണ്ടുമക്കൾക്കുമായി നിർമിച്ച വീടിൻെറ താക്കോൽദാനം വി.എം. സിറാജ് കണിയാക്കുടി നിർവഹിച്ചു. പദ്ധതിയിലെ 38ാമത് വീടിൻെറ താക്കോൽ ദാനമാണ് നടത്തിയത്. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാർട്ടിൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ സിന്ധു പാറപ്പുറം, ക്യഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.പി. അനൂപ്, കാഞ്ഞൂർ പഞ്ചായത്ത് മെംബർ ചന്ദ്രമതി രാജൻ, അഡ്വ. ഉണ്ണികൃഷ്ണൻ, വി.വി. സെബാസ്റ്റ്യൻ, ഷാനവാസ്, എൻ.സി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ പൂർത്തിയായ 37 ഭവനങ്ങൾ കൈമാറി. മറ്റു ഏഴ് ഭവനങ്ങളുടെ നിർമാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നതായി എം.എൽ.എ അറിയിച്ചു. 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് ഭവനങ്ങൾ നിർമിക്കുന്നത്. ea kldy ammakilikoodu thakoldanam photo അൻവർ സാദത്ത് എം.എൽ.എയുടെ അമ്മക്കിളിക്കൂട് പദ്ധതിയിൽ ശ്രീമൂലനഗരം പഞ്ചായത്ത് ഏഴാം വാർഡിൽ നിർമിച്ച വീടിൻെറ താക്കോൽദാനം വി.എം. സിറാജ് കണിയാക്കുടി നിർവഹിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 12:02 AM GMT Updated On
date_range 2021-01-29T05:32:49+05:30ശാലിനിക്കും മക്കൾക്കും സുരക്ഷിത ഭവനമൊരുക്കി അമ്മക്കിളിക്കൂട്
text_fieldsNext Story