Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രത്തെ പുകഴ്​ത്തി...

കേന്ദ്രത്തെ പുകഴ്​ത്തി മുഖ്യമന്ത്രി

text_fields
bookmark_border
ആലപ്പുഴ: ബൈപാസ്​ ഉദ്​ഘാടനച്ചടങ്ങിൽ കേന്ദ്ര സർക്കാറിനെ പുകഴ്​ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും കേരളവും ക്രിയാത്മകമായി ഇടപെട്ടതി​ൻെറ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴ ബൈപാസ് പൂർത്തീകരണമെന്നും നിർമാണത്തിന് കേന്ദ്രം എല്ലാ സഹായവും നൽകിയെന്ന​ും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രിക്ക്​ മുമ്പ്​ സംസാരിച്ച കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരി കേരളത്തി​ൻെറ വികസനകാര്യങ്ങളിൽ കേന്ദ്രത്തിനുള്ള താൽപര്യം വ്യക്​തമാക്കിയിരുന്നു. വികസന കാര്യങ്ങളിൽ ഉദ്യോഗസ്​ഥരുമായുള്ള ചർച്ചക്ക്​ ഡൽഹിയിലേക്ക്​ മുഖ്യമന്ത്രിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്​തു. ത​ൻെറ പ്രസംഗത്തിൽ ഇതിനോട്​ പിണറായി നന്ദിപൂർവമാണ്​ പ്രതികരിച്ചത്​. നേരത്തേയും തന്നെ ക്ഷണിച്ചത്​ അനുസ്​മരിച്ച മുഖ്യമന്ത്രി, കോവിഡ്​ പശ്ചാത്തലത്തിൽ യാത്രകൾ ഉപേക്ഷിച്ചതിനാലാണ്​ അവസരമൊരുങ്ങാത്തതെന്നും നിശ്ചയമായും അടുത്ത വരവിൽ​ അത്​ സാധ്യമാക്കുമെന്നും വ്യക്​തമാക്കി. റോഡപകടങ്ങൾ കുറക്കാൻ ഗഡ്കരി മുന്നോട്ട്​ വെച്ച നിർദേശത്തിൽ പിണറായി ഉടൻതന്നെ തീരുമാനം വ്യക്​തമാക്കിയതും ശ്രദ്ധേയമായി. കേന്ദ്ര സഹായം പ്രത്യേകം അനുസ്​മരിച്ച മന്ത്രി ജി. സുധാകരൻ, കേന്ദ്രവും സംസ്ഥാനവും വ്യത്യസ്​ത മുന്നണികളിൽപെട്ടവർ ഭരിക്കുന്ന വേളയിലും തുല്യപങ്കാളിത്ത​ത്തോടെ പദ്ധതി വിജയകരമായി പൂർത്തിയാക്കാനായെന്നത്​ വിജയമാണെന്ന്​ എടുത്തുപറയാനും മറന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story