കൊച്ചി: 27 വർഷം നീണ്ട പൊലീസ് സർവിസിലെ ഉന്നത ബഹുമതിയുടെ നിറവിൽ സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി വി. ദേവ്രാജ്. ഒട്ടേറെ കേസുകളിൽ നടത്തിയ ശ്രദ്ധേയ അന്വേഷണമാണ് പാലക്കാട് ഷൊർണൂർ സ്വദേശിയായ ദേവ്രാജിനെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനാക്കിയത്. ഡൽഹി ഇൻറർപോൾ, സൈബർ കുറ്റകൃത്യം, സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഡൽഹി സെൽ എന്നിവിടങ്ങളിലെ ശ്രദ്ധേയ സേവനത്തിന് ശേഷമാണ് രാജ്യത്തെ ഒന്നാംകിട അന്വേഷണ ഏജൻസിയുടെ കൊച്ചി അഴിമതി വിരുദ്ധ യൂനിറ്റിൽ ഇൻസ്പെക്ടറായി ദേവ്രാജ് എത്തിയത്. പിന്നീട് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം ഇപ്പോൾ നിരവധി കേസുകളിൽ മേൽനോട്ടം വഹിക്കുന്നുണ്ട്. വ്യാജ മുദ്രപത്ര നിർമാണവുമായി ബന്ധപ്പെട്ട അബ്ദുൽ കരീം തെൽഗി കേസ്, സാൻറിയാഗോ മാർട്ടിൻ ഉൾപ്പെട്ട സിക്കിം ഭൂട്ടാൻ ലോട്ടറി കേസ്, ഐ.ഐ.എം കോഴിക്കോടുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷയുടെ മാർക്കിൽ ക്രമക്കേട് നടത്തിയെന്ന കേസ്, സെൻട്രൽ ഗ്രൂപ് ഹൗസിങ് സൊസൈറ്റി അഴിമതി കേസ് തുടങ്ങിയവയാണ് അദ്ദേഹം അന്വേഷിച്ച ശ്രദ്ധേയ കേസുകൾ. നിരവധി സൈബർ കുറ്റകൃത്യങ്ങളിലെ പ്രതികളെ പിടികൂടുന്നതിലും തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിലും നിർണായക പങ്കാളിത്തമാണ് ഇദ്ദേഹം നിർവഹിച്ചത്. കൂടാതെ, 2008 ൽ റഷ്യയിലെ സൻെറ് പീറ്റേഴ്സ്ബർഗിൽ നടന്ന ഇൻറർപോൾ ജനറൽ അസംബ്ലി, ഫ്രാൻസിലെ ലിയോണിൽ ഇൻറർപോൾ ആസ്ഥാനത്ത് നടന്ന യോഗം എന്നിവയിൽ സി.ബി.ഐയെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള സി.ബി.ഐയുടെ സ്വർണ മെഡലും ആഭ്യന്തര മന്ത്രാലയത്തിൻെറ ഉൽകൃഷ്ഠ സേവാ മെഡലും നേടിയിട്ടുണ്ട്. തേവര എസ്.എച്ച് കോളജിൽനിന്ന് ബിരുദത്തിന് ശേഷമാണ് പൊലീസ് സർവിസിൽ പ്രവേശിച്ചത്. സ്മിത ദേവ്രാജാണ് ഭാര്യ. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർഥി അരുൺ ദേവ്രാജ് മകനാണ്. ekg chn SEVANAM വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ സി.ബി.ഐ ഡിവൈ.എസ്.പി ദേവരാജ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:18 AM GMT Updated On
date_range 2021-01-26T05:48:06+05:30ഉന്നത ബഹുമതിയുടെ നിറവിൽ ഡിവൈ.എസ്.പി വി. ദേവ്രാജ്
text_fieldsNext Story