Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലാറ്റ് നിർമാണം:...

ഫ്ലാറ്റ് നിർമാണം: പ്രതിപക്ഷം കുത്തിയിരിപ്പ് നടത്തി

text_fields
bookmark_border
കരുമാല്ലൂർ: ഭവന രഹിതരായവർക്ക് കരുമാല്ലൂരിലെ മാമ്പ്ര ബ്ലോക്ക് പള്ളത്ത് ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകുമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ച ഭരണസമിതിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡൻറിൻെറ ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ ലൈഫ് ഫ്ലാറ്റ് നിർമാണത്തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡൻറ് നീതി പാലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷമായ ഒമ്പത് അംഗങ്ങൾ കുത്തിയിരുന്നത്. പ്രതിപക്ഷ നേതാവ് എ.എം. അലി ധർണ ഉദ്ഘാടനം ചെയ്തു. കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബീന ബാബു, സൂസൻ വർഗീസ്, നദീറ ബീരാൻ, ജീ.വി. പോൾസൺ, ടി.എ. മുജീബ്, ഇ.എം. അബ്​ദുൽ സലാം, കെ.എം. ലൈജു എന്നിവർ നേതൃത്വം നൽകി. EA PVR dharna കരുമാല്ലൂർ പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ പ്രസിഡൻറി​ൻെറ ഓഫിസിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story