കൊച്ചി: കോവിഡിനുശേഷം കൊച്ചി നഗരത്തിൽ അരങ്ങേറിയ നാടകം കാണാൻ നിരവധി ആസ്വാദകരെത്തി. പാലാരിവട്ടം പി.ഒ.സിയിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് അവതരിപ്പിച്ചത്. ഈ നാടകാവതരണത്തോടെ കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മീഡിയ കമീഷൻ ലക്ഷ്യമിടുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി. കെ.സി.ബി.സി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസ്സുകളിൽ ആഹ്ലാദം നിറക്കാൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ.സി ബിയാട്രീസായിരുന്നു മുഖ്യാതിഥി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:06 AM GMT Updated On
date_range 2021-01-25T05:36:02+05:30പ്രതിമാസ കലാ അവതരണങ്ങൾക്ക് തുടക്കംകുറിച്ച് കെ.സി.ബി.സി
text_fieldsNext Story