കൊച്ചി: ഇടപ്പിള്ളി ഭാഗത്തുനിന്ന് വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുയുവാക്കൾ പിടിയിൽ. മലപ്പുറം പൊന്നാനി വെളിയങ്കോട് പുതുവളപ്പിൽ വീട്ടിൽ പി.കെ. അജ്മൽ (21), പൊന്നാനി കറുത്ത കുഞ്ഞാലിൻെറ വീട്ടിൽ അനസ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 10 ഗ്രാം മെത്തലിൻ ഡയോക്സി മെത്താഫിറ്റമിൻ (എം.ഡി.എം.എ) കണ്ടെടുത്തു. പ്രതികൾ ഇരുവരും മാസങ്ങളായി ലോഡ്ജുകളിൽ താമസിച്ച് വിൽപന നടത്തുന്നതായി കമീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗളൂരു, ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് ഇടനിലക്കാർ വഴി വടക്കൻ ജില്ലകളിൽ എത്തിച്ചതിന് ശേഷമാണ് കൊച്ചിയിൽ കൊണ്ടുവന്ന് ചില്ലറ വിൽപനയും മറ്റും നടത്തുന്നത്. ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ തലവനിൽനിന്നാണ് ഇവർക്ക് ലഹരിമരുന്ന് ലഭിക്കുന്നത്. കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായിനിന്നാണ് കൂടുതൽ പേരും കച്ചവടം ചെയ്യുന്നത്. അസി. കമീഷൺ കെ.എ. അബ്ദുസ്സലാം, പാലാരിവട്ടം സി.ഐ. അനീഷ്, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, എളമക്കര എസ്.ഐ സി.കെ. രാജു, എ.എസ്.ഐ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:05 AM GMT Updated On
date_range 2021-01-25T05:35:27+05:30മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsNext Story