Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാര്‍ മോഷണക്കേസിലെ...

ടാര്‍ മോഷണക്കേസിലെ പ്രതികളെ പിടികൂടി; കരാറുകാരന്‍ ഒളിവില്‍

text_fields
bookmark_border
കിഴക്കമ്പലം: വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കര, ജാമിഅ പ്രദേശങ്ങളില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യാന്‍ ​െവച്ചിരുന്ന ടാര്‍ വീപ്പകള്‍ മോഷണം പോയ കേസില്‍ മൂന്നുപേരെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആകാശ് (19), ഇസാജുല്‍ (24), രാജന്‍ ഷൈക്ക് (21) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ടാര്‍ കയറ്റിക്കൊണ്ടുപോയ ടിപ്പറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കരാറുകാരന്‍ ജോബി ഒളിവിലാണ്. കൈപ്പൂരിക്കര ഭാഗത്തുനിന്ന് 18 വീപ്പയും ജാമിഅ ഭാഗത്തുനിന്ന് 13 വീപ്പയുമാണ് മോഷണം പോയത്. പരിസരത്തെ സി.സി.ടി.വി കാമറ പരിശോധിച്ചും മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർ തൊഴിലാളികളാണ്​. EM PALLI isaj EM PALLI akash EM PALLI rajan ഇസാജുല്‍ (isajul), ആകാശ് (akash), രാജന്‍ ഷൈക്ക് (rajan)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story