പന്തളം: പരമ്പരാഗത പാതയിലൂടെ കാൽനടയായുള്ള തിരുവാഭരണ മടക്കഘോഷയാത്ര ഇന്ന് പന്തളത്തെത്തും. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണ ഘോഷയാത്രയെ സായുധ പൊലീസ് സംഘം അനുഗമിക്കുന്നുണ്ട്. രാവിലെ ആറോടെ പന്തളത്ത് മടങ്ങിയെത്തും. മകരവിളക്ക് കഴിഞ്ഞ് ക്ഷേത്രനട അടച്ചശേഷം ആചാരപരമായി നടക്കാറുള്ള താക്കോൽ കൈമാറ്റം ഇത്തവണ നടന്നില്ല. രാജപ്രതിനിധിയായി നിശ്ചയിച്ചിരുന്ന പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ശങ്കർവർമക്ക് തിരുവാഭരണത്തോടൊപ്പം എത്താൻ കഴിഞ്ഞില്ല. പകരം കളഭാഭിഷേകം മുതൽ സന്നിധാനത്തെ ചടങ്ങുകൾ നടത്താൻ പന്തളം കൊട്ടാരത്തിൻെറ പ്രതിനിധികളായി പ്രദീപ് കുമാർ വർമ, സുരേഷ് വർമ എന്നിവരാണ് എത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 12:04 AM GMT Updated On
date_range 2021-01-23T05:34:16+05:30തിരുവാഭരണം ഇന്ന് തിരിച്ചെത്തും
text_fieldsNext Story