Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോഷകാഹാര പദ്ധതി...

പോഷകാഹാര പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആലങ്ങാട്: വനിത-ശിശു വികസന വകുപ്പി​ൻെറ പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി വിദ്യാർഥികൾക്ക്​ മിൽമ ഡിലൈറ്റ് റെഡി ടു ഡ്രിങ്ക് മിൽക്ക് പദ്ധതി ആരംഭിച്ചു. 140ാം നമ്പർ അംഗൻവാടിയിൽ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൽസ ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത പുരുഷൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനി സജീവൻ, മെംബർ കെ.ആർ. ബിജു, ഐ.സി.ഡി.എസ് ഓഫിസർ റസിയ, മെംബർ വിജി സുരേഷ് എന്നിവർ സംസാരിച്ചു. EA PVR anganawadi milk ആലങ്ങാട് പഞ്ചായത്തിലെ 140ാം നമ്പർ അംഗൻവാടിയിൽ നടന്ന കുട്ടികൾക്കുള്ള മിൽമ പാൽ വിതരണം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story