Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുത്തലാഖ്​​:...

മുത്തലാഖ്​​: കോഴിക്കോട്​ സ്വദേശിക്കെതിരെ കേസ്​

text_fields
bookmark_border
ആലപ്പുഴ: യുവതിയെ ​മുത്തലാഖ്​​ ചൊല്ലി ഒഴിവാക്കിയ ഭർത്താവിനെതിരെ പൊലീസ്​ കേസെടുത്തു. കോഴിക്കോട്​ സ്വദേശി സുബിനെതിരെയാണ്​ (32) ആലപ്പുഴ സൗത്ത്​ പൊലീസ്​ കേസെടുത്തത്​. ആലപ്പുഴ സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ്​ നടപടി. 2016ലായിരുന്നു വിവാഹം. ബന്ധത്തിൽ ഒരു കുട്ടിയുണ്ട്​. വിവാഹപാരിതോഷികമായി നൽകിയ 50 പവൻ കൈക്കലാക്കിയെന്നും കൂടുതൽ പണം ആവശ്യപ്പെട്ട്​ പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ, മറ്റൊര​ു പെൺകുട്ടിയെ വിവാഹം കഴിച്ച​ു. കഴിഞ്ഞ ഡിസംബറിൽ രജിസ്​റ്റർ ചെയ്​ത കത്ത്​ മുഖേന മൂന്ന്​ ത്വലാഖും​ ചൊല്ലി ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു. മാനസിക​പീഡനത്തിന്​ പ്രേരണ നൽകിയ കുറ്റത്തിന്​ ഭർതൃമാതാവി​നും ഭർതൃസഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്​. ഈ​ േകസിൽ ഭർത്താവിന്​ മുൻകൂർ ജാമ്യം നിഷേധിച്ച്​ ജില്ല സെഷൻസ്​ കോടതി ഉത്തരവുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story