പറവൂർ: കാളികുളങ്ങര ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തെണ്ട് നിവേദ്യത്തിന് ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും. തഹസിൽദാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവം നടത്താൻ തീരുമാനിച്ചത്. ഒരു ദിവസം പല സമയങ്ങളിലായി പരമാവധി 500 പേർക്കാണ് തെണ്ട് നിവേദ്യം നടത്താൻ അവസരം. ഇതിനായി അടുപ്പുകൾ രണ്ട് മീറ്റർ ഇടവിട്ട് സ്ഥാപിക്കും. താലം എഴുന്നള്ളിപ്പ്, അന്നദാനം, പ്രസാദം നൽകൽ എന്നിവ ഒഴിവാക്കി. ഏഴിക്കര ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. നൂർജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. രശ്മി, എ.എസ്.ഐ എൻ.കെ. സന്തോഷ്കുമാർ, ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ വി.ജി. റോയ്, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ പി.ബി. ജോഷി, കെ.ജെ. സുജി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പറവൂർ നഗരസഭ: സ്ഥിരംസമിതി അധ്യക്ഷരുടെ കാര്യത്തിൽ ധാരണയായി പറവൂർ: നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷർ ആരൊക്കെ എന്ന കാര്യത്തിൽ ധാരണയായി. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി ഉപാധ്യക്ഷൻ എം.ജെ. രാജു വരും. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായി സജി നമ്പിയത്തും ക്ഷേമകാര്യം അനു വട്ടത്തറയ്ക്കും വികസനകാര്യം ബീന ശശിധരനും ആരോഗ്യകാര്യം ശ്യാമള ഗോവിന്ദനും നൽകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എൽ.ഡി.എഫിന് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് കെ.ജെ. ഷൈൻ വരും. സ്ഥിരം സമിതികളിലേക്കുമുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. വ്യക്തിഗത കാരണത്താൽ ഹാജരാകാതിരുന്ന ജോബി പഞ്ഞിക്കാരനെ വികസനകാര്യ സ്ഥിരം സമിതിയിൽ ഒഴിവുള്ള സീറ്റിൽ ഉൾപ്പെടുത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:06+05:30വലിയ വിളക്ക്: തെണ്ട് നിവേദ്യത്തിന് ഓൺലൈൻ ബുക്കിങ്
text_fieldsNext Story