Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാര്‍ഡ്

അവാര്‍ഡ് സമര്‍പ്പിച്ചു

text_fields
bookmark_border
തൃപ്പൂണിത്തുറ: പ്രഫ. വൈരേലില്‍ കരുണാകരമേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് നസീമ ജലീലിന് സമര്‍പ്പിച്ചു. ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനും അഭയത്തി​ൻെറ സ്ഥാപകനുമായ പ്രഫ. വൈരേലില്‍ കരുണാകരമേനോ​ൻെറ സ്മരണാർഥം അഭയം ഏര്‍പ്പെടുത്തിയതാണ്​ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്. കൊടുങ്ങല്ലൂര്‍ മേത്തലയില്‍ 38 മാതാപിതാക്കളെ സംരക്ഷിക്കുന്ന ദയ അഗതി മന്ദിരത്തി​ൻെറ സാരഥിയായ നസീമ ജലീലിന് എം. സ്വരാജ് എം.എല്‍.എ അവാര്‍ഡ് കൈമാറി. പ്രഫ. വൈരേലില്‍ കരുണാകര മേനോ​ൻ അനുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. അഭയം മെംബറും ഫോട്ടോഗ്രഫി രംഗത്തെ പ്രഗല്​ഭനുമായ പി.സി. ശ്യാമളനെ യോഗത്തില്‍ ആദരിച്ചു. നെട്ടൂര്‍ മസ്ജിദ് റോഡ് നിർമാണം ഇഴയുന്നു; ദുരിതത്തിലായി യാത്രക്കാര്‍ മരട്: നെട്ടൂര്‍ മസ്ജിദ് റോഡ് നിർമാണം വൈകുന്നതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. ഫണ്ട് അപര്യാപ്തത മൂലമാണ് നിര്‍മാണം വൈകുന്നതെന്നാണ് സൂചന. മരട് നഗരസഭയിലെ 26, 27 ഡിവിഷനുകളുടെ അതിര്‍ത്തി റോഡാണിത്. അഞ്ചു വര്‍ഷത്തിലധികമായി തകർന്ന റോഡ് പുനര്‍നിര്‍മാണം നടത്തണമെന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന്​ 20 ലക്ഷം രൂപയാണ്​ അനുവദിച്ചത്​. എന്നാല്‍, നെട്ടൂര്‍ പള്ളി സ്​റ്റോപ്പില്‍നിന്ന് ആരംഭിച്ച് മസ്ജിദ് ജങ്​ഷനില്‍ അവസാനിക്കുന്ന റോഡിന് 560 മീറ്റര്‍ നീളമുണ്ട്. മികച്ച രീതിയില്‍ ടാര്‍ ചെയ്യുന്നതിന് ഈ തുക പോരാതെ വരുമെന്നും ടൈല്‍ വിരിച്ചാല്‍ മതിയെന്ന നിർദേശവുമുണ്ടായി. എന്നാല്‍, ടൈല്‍ വിരിക്കുന്നത് 36 ലക്ഷം രൂപയോളം ചെലവ് വരും. തുകക്കായി നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും എന്ന് നിര്‍മാണം ആരംഭിക്കുമെന്നുള്ളതിന് വ്യക്തതയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story