Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ആടുജീവിത'വും...

'ആടുജീവിത'വും 'പത്തൊമ്പതാം നൂറ്റാണ്ടും' സിനിമയാകുമ്പോൾ ആറാട്ടുപുഴ 'സൂപ്പർ ഹിറ്റ്'

text_fields
bookmark_border
ആറാട്ടുപുഴ: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകൾ അഭ്രപാളിയിൽ എത്തുമ്പോൾ ആറാട്ടുപുഴയെന്ന തീരദേശഗ്രാമം സൂപ്പർ ഹിറ്റാകും. ഈ നാട്ടുകാരായ രണ്ടുപേരുടെ ജീവിതമാണ് ഈ സിനിമകളുടെ പ്രമേയം. ചരിത്രപുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചാണ് ഒരു സിനിമയെങ്കിൽ ചരിത്രം തിരുത്തിക്കുറിച്ച ബെന്യാമി​ൻെറ ആടുജീവിതം നോവലിലെ നായകൻ നജീബി​ൻെറ ദുരിതജീവിതത്തി​ൻെറ ദൃശ്യാവിഷ്കാരമാണ് രണ്ടാമത്തേത്​. വേലായുധപ്പണിക്കരും നജീബും തമ്മിൽ ഒന്നര നൂറ്റാണ്ടി​ൻെറ വ്യത്യാസമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഇരുവരും വളരെ അടുത്തുള്ളവരാണ്​. മംഗലത്തെ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരിൽ തറവാട്ടിൽനിന്ന്​ 700 മീറ്റർ മാത്രം ദൂരമേയുള്ളൂ നാട്ടുകാർ ഷുക്കൂർ എന്ന് വിളിക്കുന്ന തറയിൽ വീട്ടിൽ നജീബി​ൻെറ വീട്. മലയാള സിനിമയുടെ ചരിത്രത്തിൽ അപൂർവമായിരിക്കാം ഒരേ ദേശത്തുനിന്നുള്ള രണ്ടുപേർ ഒരേസമയം മുഖ്യകഥാപാത്രങ്ങളാകുന്നത്​. ജീവിതം കരപറ്റിക്കാൻ ഗൾഫ്​ മോഹവുമായി കടൽകടന്ന നജീബ് അവിചാരിതമായി എത്തപ്പെട്ട സൗദിയുടെ വന്യമായ മരുഭൂമിയിൽ അനുഭവിച്ചുതീർത്ത ജീവിതമുഹൂർത്തങ്ങളാണ് ആടുജീവിതം എന്ന നോവൽ. വായനക്കാരുടെ മനസ്സി​ൻെറ വിങ്ങലായി മാറിയ നജീബിനെ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസിയാണ്​ തിര​ശ്ശീലയിലേക്ക് പകർത്തുന്നത്. സിനിമയുടെ ഭൂരിഭാഗം ഷൂട്ടിങ്ങും ജോർഡനിലെ മരുഭൂമിയിൽ പൂർത്തീകരിച്ച് കഴിഞ്ഞു. പൃഥ്വിരാജി​ൻെറ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ആടുജീവിതത്തിലെ നജീബ്​. അമല പോളാണ് നായികവേഷത്തില്‍ എത്തുന്നത്. എ.ആർ. റഹ്​മാനാണ് സംഗീത സംവിധായകൻ. ശരീരഭാരം 30 കിലോവരെ കുറച്ചാണ് പൃഥ്വിരാജ് വേഷമിടുന്നത്. ഈ വർഷം ആടുജീവിതം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ശ്രീനാരായണ ഗുരുവി​ൻെറ ജനനത്തിന് 31 വർഷം മുമ്പ് (1825) ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടചരിത്രങ്ങൾ അടുത്ത കാലത്താണ് ലോകം തിരിച്ചറിഞ്ഞത്. ജാതി അസമത്വങ്ങൾക്കെതിരെ തുല്യതയില്ലാത്ത പോരാട്ടം നയിച്ച വേലായുധപ്പണിക്കരുടെ ഇതിഹാസതുല്യമായ ജീവിതത്തി​ൻെറ ദൃശ്യാവിഷ്കാരമാണ് വിനയൻ പ്രഖ്യാപിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡചിത്രം. വേലായുധപ്പണിക്കർക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ കായംകുളം കൊച്ചുണ്ണിയും മാറുമറക്കൽ സമര നായിക നങ്ങേലിയുമൊക്കെ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ നായകനെ ഉടൻ പ്രഖ്യാപിക്കും. ത​ൻെറ സ്വപ്ന പദ്ധതിയാണ്​ ഇതെന്നാണ് വിനയൻ പറയുന്നത്​. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് പ്രതിസന്ധി മാറിയാൽ ഈ വർഷംതന്നെ തിയറ്ററുകളിലെത്തും. പോരാട്ടവീര്യവും ആവേശവും പകർന്ന് നൽകുന്നതാണ് വേലായുധപ്പണിക്കരുടെ ചിത്രമെങ്കിൽ മലയാളിയുടെ മനസ്സിൽ നൊമ്പരം തീർക്കുന്നതാണ് നജീബി​ൻെറ കഥാപാത്രം. നജീബ് പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലുണ്ട്. താൻ അനുഭവിച്ച് തീർത്ത ജീവിതം അഭ്രപാളിയിൽ കാണാനുള്ള ജിജ്ഞാസയിലാണ് അ​േദ്ദഹം. ഷമീർ ആറാട്ടുപുഴ ചിത്രങ്ങൾ APG50 Najeeb നജീബ്​ APG51, 52 Adujeevitham Poster ആടുജീവിതം സിനിമ പോസ്​റ്റർ APG53 Arattupuzha Velayudha Panicker ആറാട്ടുപുഴ വേലായുധപ്പണിക്കർ APG54 Cinema Poster 'പത്തൊമ്പതാം നൂറ്റാണ്ട്​' സിനിമ പോസ്​റ്റർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story