Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസനത്തിന് മാനുഷിക...

വികസനത്തിന് മാനുഷിക മുഖം വേണം - ഡോ. സി.എം. ജോയി

text_fields
bookmark_border
* എ​ൻെറ തദ്ദേശം, എ​ൻെറ വികസനം ഏത് വികസനവും നിലവിലുള്ളതിനേക്കാൾ കൂടുതൽ സൗകര്യം ലഭിക്കുന്നതായിരിക്കണം. പൊതുഖജനാവിൽ പണം െചലവഴിക്കുമ്പോൾ സമ്പന്നനും പാവപ്പെട്ടവനും ഗുണം ലഭിക്കണം. വികസനത്തിന് മാനുഷിക മുഖം വേണമെന്നതാണ് പ്രധാനം. കുറേ ആളുകളെ കുടിയൊഴിപ്പിച്ച് സമ്പന്നർക്ക് പണമുണ്ടാക്കാൻ സൗകര്യമൊരുക്കുന്നതാകരുത് അത്. മുതൽമുടക്കുന്നവർക്ക് സൗകര്യമുണ്ടാക്കി നൽകുന്നതാണ് വികസനമെന്ന തെറ്റിദ്ധാരണ വ്യാപകമായിട്ടുണ്ട്. പ്രകൃതിയുടെ സുസ്ഥിരത നിലനിർത്തി വേണം പദ്ധതികൾ ആസൂത്രണം ചെയ്യാൻ. കാലാവസ്ഥ വ്യതിയാനത്തിൽ സമുദ്ര നിരപ്പിലുണ്ടായേക്കാവുന്ന ഉയർച്ച കൊച്ചിക്ക് വലിയ തിരിച്ചടിയാകും. അത് യാഥാർഥ്യമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തീരദേശ സംരക്ഷണ നിയമങ്ങൾ പൂർണമായി ഉൾക്കൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടത്. വെള്ളപ്പൊക്ക നിവാരണത്തിന് പ്രാധാന്യം വേണം. ഹരിത നഗരങ്ങൾക്ക് മാത്രമെ പ്രാണവായു പ്രധാനം ചെയ്യാൻ കഴിയു. അതിനാൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. കൊച്ചിയിലെ വെള്ളപ്പൊക്കം അശാസ്ത്രീയതയുടെ ബാക്കി പത്രമാണ്. ഇത്രയും സമീപത്ത് കായലുണ്ടായിട്ടും അവിടേക്ക് വെള്ളം ഒഴുക്കി വിടാൻ കഴിയാത്ത എൻജിനീയറിങ് അഴിമതിയുടേതാണ്. കാനകളുടെ ഉയരം പലവട്ടമായി സ്ലാബ് ഉയർത്തിയിട്ടുണ്ട് ഇവിടെ. വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത് വികസനമല്ല. ദീർഘവീക്ഷണത്തോടെ സുസ്ഥിരമായ നിർമാണ പ്രവർത്തനമാണ് നടക്കേണ്ടത്. പണം മുടക്കൽ മാത്രമല്ല വികസനമെന്ന് തിരിച്ചറിയണം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാത്ത ഒരു വികസനം നമുക്ക് വേണ്ട.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story