Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിട...

കെട്ടിട നിർമാണത്തൊഴിലാളി കാറിടിച്ച് മരിച്ചു

text_fields
bookmark_border
അരൂർ: പണിക്ക്​ പോകാനിറങ്ങിയ കെട്ടിട നിർമാണത്തൊഴിലാളി ദേശീയപാതയിൽ കാറിടിച്ച് മരിച്ചു. ചന്തിരൂർ പുതുവൽ നികർത്തിൽ വിജയനാണ്​ (55) മരിച്ചത്​. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിന്​ മുന്നിൽ ശനിയാഴ്​ച രാവിലെ 6.30നായിരുന്നു അപകടം. ജോലിക്ക്​ എറണാകുളത്തേക്ക്​ പോക​ുന്നതിനിടെ ചങ്ങനാശ്ശേരിയിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക്​ പോകുകയായിരുന്ന കാറാണ്​ ഇടിച്ചത്​. വിജയൻ തൽക്ഷണം മരിച്ചു. വിജയനെ ഇടിച്ചുവീഴ്ത്തിയ കാർ നിയന്ത്രണം നഷ്​ടപ്പെട്ട്​ സമീപത്തെ രണ്ട്​ കടകളുടെ തൂണുകൾ തകർത്തശേഷം 110 കെ.വിയുടെ ഇരുമ്പുനിർമിത വൈദ്യുതി പോസ്​റ്റിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിപോസ്​റ്റ്​ രണ്ട്​ കഷണങ്ങളായി. കമ്പികളും പൊട്ടിവീണു. പോസ്​റ്റിൽ കാറിടിച്ച ഉടൻ വലിയ തോതിൽ തീപടർന്നു. ഡ്രൈവർ ഉൾപ്പെടെ നാലുപേർ അദ്​ഭുതകരമായി രക്ഷപ്പെട്ടു. സംസ്കാരം ഞായറാഴ്​ച ഒരുമണിക്ക്​. ഭാര്യ: രമണി. മക്കൾ: സുജിത്ത്, വിജിത, അനു. മരുമക്കൾ: ചിഞ്ജു, അഭിലാഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story