Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹ മോചനക്കേസ്​...

വിവാഹ മോചനക്കേസ്​ വിഡിയോ കോൺഫറൻസ്​ വഴി: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: വിവാഹ മോചനക്കേസ്​ വിഡിയോ കോൺഫറൻസ്​ വഴി അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കുടുംബ ​കോടതിയിലെ വിചാരണ നടപടികളിൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന തനിക്ക്​ നേരിട്ട്​ പ​ങ്കെടുക്കാനാവില്ലെന്നും നടപടികൾ ​ൈവകാതിരിക്കാൻ വിഡിയോ കോൺഫറൻസിങിലൂടെ വിചാരണ അനുവദിക്കണമെന്നുമുള്ള ആവശ്യത്തിൽ തീർപ്പാവശ്യപ്പെട്ട്​​ യുവതി നൽകിയ ഹരജിയാണ്​ പരിഗണിച്ചത്​. എതിർ കക്ഷിയായ ഭർത്താവി​ൻെറ വിശദീകരണമാണ്​ കോടതി തേടിയത്​. വിഡിയോ കോൺഫറൻസിങ്​ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കുടുംബ കോടതിയിൽ നൽകിയ അപേക്ഷ അനുകൂലമായി തീർപ്പാക്കണമെന്ന ആവശ്യമാണ്​ യുവതി ഉന്നയിച്ചിട്ടുള്ളത്​. കോവിഡ് കാലമായതിനാൽ കുഞ്ഞിനോടൊപ്പം നാട്ടിലെത്താൻ പ്രയാസമുണ്ട്​. 2001ൽ വിവാഹിതയായ ഇവർക്ക്​ 2015ൽ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിക്കേണ്ടിവന്നു. ആഭരണവും മറ്റും സംബന്ധിച്ച തർക്കം ഒത്തുതീർപ്പാക്കിയെങ്കിലും വ്യവസ്​ഥകൾ ഭർത്താവ്​ ലംഘിച്ചതോടെ കേസ് വീണ്ടും കുടുംബ കോടതിയിലെത്തുകയായിരുന്നു. ഭർത്താവ്​ തുടർച്ചയായി ഹാജരായുമില്ല. കുഞ്ഞി​ൻെറയും ത​ൻെറയും സംരക്ഷണത്തിന് ഭർത്താവി​ൻെറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story