Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള കോൺഗ്രസ്^എം ധർണ...

കേരള കോൺഗ്രസ്^എം ധർണ നടത്തി

text_fields
bookmark_border
കേരള കോൺഗ്രസ്-എം ധർണ നടത്തി കൊച്ചി: ആദായ നികുതിയുടെ പരിധിയിൽ വരാത്ത കർഷകർക്കും അസംഘടിത മേഖലയിലെ 60 വയസ്സ്​​ കഴിഞ്ഞവർക്കും 10,000 രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കേരള കോൺഗ്രസ്-എം ജില്ലയിലെ 14 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ധർണ നടത്തി. എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ ജില്ല പ്രസിഡൻറ്​ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ ജോസഫ് മണവാളൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജിൻസൺ ജോർജ്, ടോമി കുരിശുവീട്ടിൽ, ആൻറണി നെല്ലിശ്ശേരി, ജോഷ്വ തായങ്കരി, ജോൺസൺ ലോപ്പസ്, കെ.ജി. ജോസി തുടങ്ങിയവർ സംസാരിച്ചു. തൃപ്പൂണിത്തുറയിൽ സെബാസ്​റ്റ്യൻ വടശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി രാജിവെക്കണം കൊച്ചി: അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-ജേക്കബ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി​ൻെറ ഭാഗമായി എറണാകുളം ജില്ല കമ്മിറ്റി കൊച്ചി ഗാന്ധി സൻെറർ നടത്തിയ നിൽപ്​സമരം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഇ.എം. മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ആൻറണി പാലക്കുഴി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story