Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയിൽ റോഡ്...

കനത്ത മഴയിൽ റോഡ് തകർന്നു

text_fields
bookmark_border
കാക്കനാട്: കനത്ത മഴയിൽ തൃക്കാക്കര കൊല്ലംകുടിമുകൾ ക്രോസ് റോഡ്​ ഇടിഞ്ഞ് താഴേക്കിരുന്നു. മഴയിൽ കുതിർന്ന റോഡിലൂടെ ഏറെ നേരം ഭാരവാഹനങ്ങൾ കടന്നുപോയതോടെയാണ് ചൊവ്വാഴ്ച രാത്രി തകർന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽനിന്ന് മണ്ണ് കൊണ്ടു പോകുന്ന ലോറികൾ സ്ഥിരമായി വന്നുപോയതിനെ തുടർന്നാണ് സംഭവം. റോഡിടിഞ്ഞ് വഴിയിൽ മുഴുവൻ ചളി പരന്നതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ പി.എം. യൂസഫ് നിർദേശപ്രകാരം സ്ഥലമുടമ ചളി മുഴുവൻ കഴുകി വൃത്തിയാക്കാമെന്നും അറ്റകുറ്റപ്പണി ചെയ്യാമെന്നും അറിയിക്കുകയും ചെയ്തു. ഇനി മണ്ണ് നീക്കില്ലെന്ന് ഉറപ്പുനൽകിയതായി കൗൺസിലർ അറിയിച്ചു.
Show Full Article
TAGS:
Next Story