Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന് കേസ്:...

മയക്കുമരുന്ന് കേസ്: പിടിയിലായത് പതിനായിരത്തിലേറെ പേർ

text_fields
bookmark_border
നെടുമ്പാശ്ശേരി: 2020-21 വർഷങ്ങളിലായി മയക്കുമരുന്ന് കേസിൽ കേരളത്തിൽ പിടിയിലായത് 10681 പേർ. 8846 കേസാണ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കാണിത്. 2020ൽ മാത്രം 4948 കേസ്​ രജിസ്റ്റർ ചെയ്തു. 5915 പേർ അറസ്റ്റിലായി. 2021ൽ 3898 കേസാണ് രജിസ്റ്റർ ചെയ്തത്. 4766 പേർ അറസ്റ്റിലായി. കേരളത്തിൽ കഞ്ചാവാണ് കൂടുതലായും പിടികൂടുന്നത്. എന്നാൽ, അടുത്തിടെയായി എം.ഡി.എം.എയും കൂടുതലായി പിടികൂടുന്നുണ്ട്. കേരളത്തിലേക്ക് ഹെറോയിൻ കൂടുതലായെത്തുന്നത് അഫ്ഗാനിസ്ഥാനിൽനിന്നാണ്. ആഫ്രിക്ക വഴിയാണ് ഇത് കേരളത്തിലേക്ക് കൂടുതലായി എത്തുന്നതെന്നും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കാര്യമായി കഞ്ചാവ് ഉൽപാദനമില്ല. വളരെ കുറച്ച് കേസുകൾ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എന്നാൽ, ആന്ധ്രയിൽനിന്നും ഒഡിഷയിൽനിന്നും വൻതോതിൽ കഞ്ചാവെത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്നവരിൽ 27,072 പേർ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായവരാണ്. 20ലേറെ വിദേശികളും കേരളത്തിലെ വിവിധ ജയിലുകളിൽ മയക്കുമരുന്ന് കേസിൽ കഴിയുന്നുണ്ട്. - ബേബി കരുവേലിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story