Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തിന്റെ പുരോഗതി...

രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കിയത് രാജീവ്‌ ഗാന്ധിയുടെ ദീർഘവീക്ഷണം -കെ. സുധാകരൻ

text_fields
bookmark_border
കൊച്ചി: രാജ്യത്തിന്‍റെ സർവ മേഖലകളിലും ഉണ്ടായ പുരോഗതി സാധ്യമാക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. യു.ഡി.എഫ് തൃക്കാക്കര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കുവേണ്ടി സ്വപ്നങ്ങൾ നെയ്യുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു രാജീവ്‌ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പിമാരായ ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.പി. സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, അഡ്വ. ജയന്ത്, എം.ജെ. ജോബ്, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജയ്സൺ ജോസഫ്, അജയ് തറയിൽ, യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story