Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം; പാസ് വിതരണം നിര്‍ത്തി

text_fields
bookmark_border
image for hospital
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി. സ​ന്ദ​ര്‍ശ​ന പാ​സ് വി​ത​ര​ണം നി​ര്‍ത്തി. വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ ആ​റു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യു​ള്ള പ​തി​വ് സ​ന്ദ​ര്‍ശ​ന​മു​ള്‍പ്പെ​ടെ എ​ല്ലാ സ​ന്ദ​ര്‍ശ​ന​ങ്ങ​ളും നി​രോ​ധി​ച്ചു.

ഒ.​പി. പ്ര​വ​ര്‍ത്ത​നം സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ല്‍ 11 വ​രെ​യാ​ക്കി. കൂ​ട്ടി​രി​പ്പു​കാ​ര്‍ വ​ഴി രോ​ഗം പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ കൂ​ടെ ഒ​രു സ​ഹാ​യി/ കൂ​ട്ടി​രി​പ്പു​കാ​ര​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കു.

ഇ​ങ്ങ​നെ വ​രു​ന്ന​വ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് ആ​ൻ​റി​ജ​ന്‍ ഫ​ലം/​ര​ണ്ട് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കാ​തെ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ആ​ശു​പ​ത്രി പ​രി​സ​ര​ത്തും വാ​ര്‍ഡു​ക​ളി​ലും കൂ​ട്ടം​കൂ​ടി നി​ല്‍ക്കു​ന്ന​ത് ക​ര്‍ശ​ന​മാ​യി നി​രോ​ധി​ച്ചു.

രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും മു​ഴു​വ​ന്‍ സ​മ​യ​വും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strict control at the Medical College Hospital; Pass distribution stopped
Next Story