Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​...

കോവിഡ്​ തിരിച്ചടിയായി; 'ലോകമേ തറവാട്​' പ്രദർശനം ജൂലൈയിൽ പുനരാരംഭിക്കും

text_fields
bookmark_border
കോവിഡ്​ തിരിച്ചടിയായി; ലോകമേ തറവാട്​ പ്രദർശനം ജൂലൈയിൽ പുനരാരംഭിക്കും
cancel
camera_alt

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​േ​മ്പാ​ഴും ‘ലോ​ക​മേ

ത​റ​വാ​ട്​ ’പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ

ആ​ല​പ്പു​ഴ: 'ലോ​ക​മേ ത​റ​വാ​ട്​' ശീ​ർ​ഷ​ക​ത്തി​ൽ 267 മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​ന്​ കോ​വി​ഡ്​ തി​രി​ച്ച​ടി​യാ​യി. ക​ഴി​ഞ്ഞ കാ​ല ബി​നാ​ലെ എ​ഡി​ഷ​നു​ക​ൾ​ക്ക്​ വേ​ദി​യാ​യി​രു​ന്ന ഫോ​ർ​ട്ട്​​കൊ​ച്ചി​ക്ക്​ പ​ക​രം ഇ​ത്​ ആ​ദ്യ​മാ​യി ആ​ല​പ്പു​ഴ​യി​ലെ പോ​ർ​ട്ട്​ മ്യൂ​സി​യം അ​ട​ക്ക​മു​ള്ള മ​നോ​ഹ​ര​മാ​യ ഇ​ട​ങ്ങ​ൾ കൂ​ടി വേ​ദി​യാ​ക്കി​യ പ്ര​ദ​ർ​ശ​ന​ത്തെ ക​ലാ​കാ​ര​ന്മാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ നോ​ക്കി​യി​രു​ന്ന​ത്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ മാ​ർ​ച്ച്​ ഒ​ന്ന്​ ​ മു​ത​ൽ മേ​യ്​ 30 വ​രെ​ മൂ​ന്ന്​്​ മാ​സ​മാ​ണ്​ പ്ര​ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ​കോ​വി​ഡ്​ നി​യ​ന്ത്ര​ണ ​വി​ധേ​യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തീ​യ​തി പ​ത്തി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും നീ​ട്ടി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള 325 പേ​ർ​ക്ക്​ മാ​ത്രം ഒ​രു ദി​വ​സം പ്ര​വേ​ശ​നം നി​ശ്ച​യി​ച്ച്​ ​ഏ​പ്രി​ലി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യെ​ങ്കി​ലും കോ​വി​ഡ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ക​ലാ​​സൃ​ഷ്​​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​മാ​യി.

ജൂ​ൈ​ല ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ൻ​റും ലോ​ക​മേ ത​റ​വാ​ട്​ പ്ര​ദ​ർ​ശ​ന​ത്തി​െൻറ ക്യൂ​​റേ​റ്റ​റു​മാ​യ ​ചി​ത്ര​കാ​ര​ൻ ബോ​സ്​ കൃ​ഷ്​​ണ​മാ​ചാ​രി 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
TAGS:'Lokame Tharavad' exhibition 
News Summary - Covid; The 'Lokame Tharavad' exhibition will resume in July
Next Story