You are here

കഷ്​ടതയിലും അവർ ചിരിച്ചു; അമ്പരന്ന്​​ കേന്ദ്രമന്ത്രി

20:20 PM
21/07/2018
kiran-rijiju

ആലപ്പുഴ: ആവലാതികൾ പറയാനെത്തിയ കർഷകത്തൊഴിലാളി സ്​ത്രീകൾ ചിരിച്ചുകൊണ്ട്​ തന്നെ വരവേറ്റപ്പോൾ അരുണാചൽ പ്രദേശുകാരനായ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്​ അത്​​ഭ​ുതം. ത​​െൻറ മനസ്സിലെ വികാരം അവരോടു തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല. ‘ഇത്രയേറെ കഷ്​ടനഷ്​ടങ്ങൾ നേരിട്ടിട്ടും നിങ്ങളെങ്ങനെ ഇങ്ങനെ ചിരിക്കുന്നു?’ ഇംഗ്ലീഷിലുള്ള മന്ത്രിയുടെ പ്രതികരണം കൂടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനം മലയാളത്തിലേക്ക്​ പരിഭാഷപ്പെടുത്തിയപ്പോൾ സ്​ത്രീകൾ വീണ്ടും എല്ലാം മറന്ന്​ ചിരിച്ചു. അതു​ കണ്ടപ്പോൾ കിരൺ റിജിജുവിനും ചിരിക്കാതിരിക്കാനായില്ല.

കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ രോഷാകുലരായ കർഷകർ പരസ്യമായി കയർത്തിരുന്നു. കൊച്ചിയിൽനിന്ന്​ ഹെലികോപ്ടറിൽ കേന്ദ്രമന്ത്രിമാരായ കണ്ണന്താനത്തിനും റിജിജുവിനുമൊപ്പം ശനിയാഴ്​ച ആലപ്പുഴയിൽ വന്നിറങ്ങിയ സുനിൽകുമാർ വീണ്ടും കുട്ടനാട്ടിൽ സന്ദർശനം നടത്തി.

പുരുഷന്മാരായ കർഷകർ തന്നോട്​ ശക്​തമായ ഭാഷയിൽ പ്രതികരി​െച്ചങ്കിലും സ്​ത്രീകൾ കേന്ദ്രമന്ത്രിമാരോട്​ സൗഹാർദമായി സംസാരിച്ചത്​ സുനിൽ കുമാറി​െനയും അദ്​​ഭുതപ്പെടുത്തി.

Loading...
COMMENTS