You are here

ബൈക്ക് മറിഞ്ഞ്​ കായംകുളത്ത് കോളജ് വിദ്യാർഥിനി മരിച്ചു

16:24 PM
10/07/2018
Irfana
ഇർഫാന

കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദി​​െൻറ മകൾ ഇർഫാന (18) ആണ്​ മരിച്ചത്. കായംകുളം-കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം. 

വെളളക്കെട്ടിൽ കിടന്ന റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇർഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, ഇൗ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ്​ മരണം സംഭവിച്ചത്. ഇർഷാദും ഇർഫാനയും കായംകുളം ഐക്യ ജങ്​ഷനിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ ബിരുദ വിദ്യാർഥിനിയാണ് ഇർഫാന.

Loading...
COMMENTS