Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightapl 11വൈദ്യുതി...

apl 11വൈദ്യുതി മുടങ്ങും

text_fields
bookmark_border
ചേർത്തല: ഈസ്​റ്റ‌്​ ഇലക്​ട്രിക്കൽ സെക്​ഷ​ൻെറ പരിധിയിൽ പള്ളിപ്പുറം, ചാത്തമംഗലം, വാഴത്തറ, കേളമംഗലം, കരോണ്ട് കടവ്, പാമ്പിൻതറ, പള്ളാത്തറ, പത്മപുരം, ഇൻഫോപാർക്ക്‌, എൻ.എസ്​.എസ്​ കോളജ്, പുതുപ്പള്ളി കാവ് പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും. ഹാഥറസ് കൊലപാതകം: വള്ളികുന്നം പ്രസാദ് ഉപവസിക്കും ചാരുംമൂട്: ഹാഥറസിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും ഇന്ത്യയിൽ വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എസ്.സി-എസ്.ടി അഡ്വക്കറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വള്ളികുന്നം പ്രസാദ് ഉപവസിക്കും. 10ന് രാവിലെ 10മുതൽ വൈകീട്ട് അഞ്ചുവരെ ചാരുംമൂട് അംബേദ്കർ പാർക്കിലാണ് ഉപവാസം. മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യും. ചാരുംമൂട് മേഖലയിൽ 34 പേർക്കുകൂടി കോവിഡ് ചാരുംമൂട്: മേഖലയിൽ താമരക്കുളം, പാലമേൽ, ചുനക്കര, നൂറനാട് പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുദിവസമായി 34 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നതിനി​​െടയാണ് രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത്. താമരക്കുളം പഞ്ചായത്തിൽ തിങ്കളാഴ്ച 95 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ 13 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കായിരുന്നു പരിശോധന. നൂറനാട് പഞ്ചായത്തിൽ 164 പേർക്ക് നടത്തിയ ആ​ൻറിജൻ ടെസ്​റ്റിൽ പഞ്ചായത്ത് സി.എഫ്.എൽ.ടി.സിയിലെ ഒരു ജീവനക്കാരനടക്കം അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മറ്റൊരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ചുനക്കര പഞ്ചായത്തിൽ വ്യാഴാഴ്ച 129 പേർക്ക് ആ​ൻറിജൻ ടെസ്​റ്റ്​ നടത്തി. ഇവിടെയും രോഗബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെയും പരിശോധനയാണ് നടന്നത്. ഇതിൽ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലമേൽ പഞ്ചായത്തിൽ പൊലീസ്​ ഉദ്യോഗസ്ഥനടക്കം ആറ് പേർക്കുകൂടിയും രോഗം ബാധിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story