Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right425 പേര്‍ക്ക് കോവിഡ്;...

425 പേര്‍ക്ക് കോവിഡ്; 4655 പേര്‍ ആശുപത്രിയിൽ

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്​ച 425 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 415 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട്​ പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രോഗ സ്​ഥിരീകരണ നിരക്ക്​ 8.85 ശതമാനമാണ്. 370 പേര്‍ രോഗമുക്തരായി. 4655 പേര്‍ ചികിത്സയിലുണ്ട്​. ജില്ലയിൽ 17 കേസ്​ ആലപ്പുഴ: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ 24 മണിക്കൂറിനിടെ ആറ്​ വാഹനങ്ങൾ പൊലീസ്​ പിടിച്ചെടുത്തു. 17 കേസ്​ രജിസ്​റ്റർ ചെയ്തു. ആറ്​ പേർ അറസ്​റ്റിലായി. ക്വാറ​​ൻറീൻ ലംഘിച്ചതിന് രണ്ട്​ പേർക്കെതിരെയും, മാസ്​ക്​ ധരിക്കാത്തതിന് 448 പേർക്കെതിരെയും, സമൂഹ അകലം പാലിക്കാത്തതിന് 246 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 2292 പേരെ താക്കീത് ചെയ്​ത്​ വിട്ടു. പൊതുസ്ഥലത്ത് പുലർത്തുന്ന ശ്രദ്ധ വീടുകളിലും ജോലി സ്ഥലത്തും പുലർത്തണമെന്ന്​ പൊലീസ്​ അറിയിച്ചു. മത്സ്യബന്ധനത്തിന് പോകരുത്​ ആലപ്പുഴ: ഈമാസം 15 വരെ കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന്​ പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story