ആലപ്പുഴ: ജില്ലയിൽ 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 341പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 175 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 56,753 പേർ രോഗമുക്തരായി. 4567പേർ ചികിത്സയിലുണ്ട്. താമരക്കുളം വാർഡ് നാല് ആലുവിള ഭാഗം (കിണറുവിള റോഡ് തൈക്കാവ്) കെണ്ടയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. ലോക്ഡൗൺ ലംഘനം; 15 പേർ അറസ്റ്റിൽ ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 21 കേസിലായി 15 പേർ അറസ്റ്റിൽ. മാസ്ക് ധരിക്കാത്തതിന് 95 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 160 പേർക്കെതിരെയും നടപടിയെടുത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:15+05:30349 പേർക്ക് കോവിഡ്
text_fieldsNext Story