Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right3. മാവേലിക്കരയിൽ...

3. മാവേലിക്കരയിൽ മേധാവിത്വം

text_fields
bookmark_border
നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​ മുന്നേറ്റം-ADD മാവേലിക്കര നഗരസഭ ഭരണം നഷ്​ടമായത്​ എൽ.ഡി.എഫിന്​ തിരിച്ചടിയായെങ്കിലും പഞ്ചായത്തുകളിൽ മേധാവിത്വം നിലനിർത്താനായത്​ ആശ്വാസമാണ്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 31,542 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ്​ ആർ. രാജേഷ്​ വിജയിച്ചത്​. ഇത്തവണ മൂന്ന്​ മുന്നണികൾക്കും നഗരസഭയിൽ തുല്യസീറ്റാണ്​. യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എക്കും ഒമ്പതുവീതം സീറ്റുകളാണുള്ളത്​. സി.പി.എം വിമതനായി വിജയിച്ച കെ.വി. ശ്രീകുമാറി​ൻെറ പിന്നാലെയാണ്​ മുന്നണികൾ. മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും എൽ.ഡി.എഫ്​ വിജയംനേടിയപ്പോൾ മാവേലിക്കര താമരക്കുളം മാത്രമാണ്​ യു.ഡി.എഫിനൊപ്പം നിന്നത്​. ​ 2020 എൽ.ഡി.എഫ്​-70415 യു.ഡി.എഫ്​-55202 എൻ.ഡി.എ-40042 2016 എൽ.ഡി.എഫ്​-74555 യു.ഡി.എഫ്​-43013 എൻ.ഡി.എ-30929 4. അമ്പലപ്പുഴയിൽ വിജയക്കുതിപ്പ്​ അമ്പലപ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫിൽനിന്ന്​ വ്യക്തമായ ഭൂരിപക്ഷത്തിൽ‍ പിടിച്ചെടുത്തതിനൊപ്പം ബ്ലോക്ക് പഞ്ചായത്തിലും മിക്ക ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിൽ എത്തിയതും എൽ.ഡി.എഫി​ൻെറ വിജയത്തിന്​ തിളക്കമേറുന്നു. മന്ത്രി ജി.സുധാകരൻ കഴിഞ്ഞതവണ 22,000ൽ ഏറെ വോട്ടിനുജയിച്ച മണ്ഡലത്തിൽ ഇത്തവണ വോട്ട് വ്യത്യാസം 17,000ൽ താഴെയാണ്​. ആലപ്പുഴ നഗരസഭയിലെ 27 വാർഡുകൾ ഉ​ൾപ്പെടുന്ന മണ്ഡലത്തിലെ 19 ഇടത്തും വിജയം ഇടതിനൊപ്പമായിരുന്നു. അമ്പലപ്പുഴ നോർത്ത്​, അമ്പലപ്പുഴ സൗത്ത്​, പുന്നപ്ര നോർത്ത്​, പുന്നപ്ര സൗത്ത്​, പുറക്കാട്​ പഞ്ചായത്തുകളും കൂടെ​േപ്പാന്നു. ഇക്കുറി യു.ഡി.എഫിനെക്കാൾ 15, 940 വോട്ടുകൾ എൽ.ഡി.എഫ്​ അധികമായി നേടി. 2020 എൽ.ഡി.എഫ്​-54333 യു.ഡി.എഫ്​-38393 എൻ.ഡി.എ-25317 2016 എൽ.ഡി.എഫ്​-63069 യു.ഡി.എഫ്​-40448 എൻ.ഡി.എ-22730 5. ആലപ്പുഴയിൽ അട്ടിമറി വിജയം നഗരസഭയുടെ ഭരണം അട്ടിമറിയിലൂടെ സ്വന്തമാക്കിയെന്ന മികച്ച നേട്ടമാണ്​ ഇടതുമുന്നണി കൈവരിച്ചത്​. ഇതിനൊപ്പം എല്ലാ പഞ്ചായത്തുകളിലും വിജയക്കൊടി പാറിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി ഡോ. തോമസ്​ ഐസക്​ 31,032 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ്​ വിജയിച്ചത്​. അന്ന്​ 83,211 വോട്ടുകൾ ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 69,256 വോട്ടുകളാണ്​ കിട്ടിയത്​. യു.ഡി.എഫിന് കിട്ടിയത്​​ 51,179 വോട്ടുകളാണ്​. നിയമസ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച പ്രകടനം എൻ.ഡി.എയും കാഴ്​ചവെച്ചു. അന്ന്​ 18,214 വോട്ടുകളാണ്​ നേടിയിരുന്നതെങ്കിൽ ഇക്കുറി 25,809 വോട്ടുകളായി വർധിപ്പിച്ചു. 2020 എൽ.ഡി.എഫ്​-69256 യു.ഡി.എഫ്​-51688 എൻ.ഡി.എ-25805 2016 എൽ.ഡി.എഫ്​-83211 യു.ഡി.എഫ്​-52179 എൻ.ഡി.എ-18214
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story