Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാമരയെ പ്രണയിച്ച്​...

താമരയെ പ്രണയിച്ച്​ വിദ്യാർഥി; സഹസ്രദള പത്മം വിരിയിച്ചു

text_fields
bookmark_border
താമരയെ പ്രണയിച്ച്​ വിദ്യാർഥി; സഹസ്രദള പത്മം വിരിയിച്ചു
cancel
camera_alt

ന​ഴ്സ​റി​യി​ൽ വി​രി​ഞ്ഞ സ​ഹ​സ്ര​ദ​ള പ​ത്മ​വു​മാ​യി ഫ​യാ​സ് മു​ഹ​മ്മ​ദ്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന സ​ഹ​സ്ര​ദ​ള പ​ത്മം വി​രി​യി​ച്ച് 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി. അ​റ​വു​കാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും പു​ന്ന​പ്ര സ്വ​ദേ​ശി ഷ​മീ​റി​െൻറ മ​ക​നു​മാ​യ ഫ​യാ​സ് മു​ഹ​മ്മ​ദാ​ണ് താ​മ​ര​യി​ന​ത്തി​ൽ​പെ​ട്ട പു​ഷ്പം വി​രി​യി​ച്ച​ത്. താ​മ​ര​ക​ളോ​ടു​ള്ള പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ​ണ് ഇ​വ​യു​െ​ട പ​രി​പാ​ല​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങാ​ൻ ഫ​യാ​സി​നെ പ്രേ​രി​പ്പി​ച്ച​ത്. മാ​താ​വ് ഫ​സീ​ല​യു​ടെ ഗ്ലോ​വി​ങ്​ ഫ്ല​വേ​ഴ്സ് എ​ന്ന ന​ഴ്സ​റി​യി​ലാ​ണ് പൂ​വു​ള്ള​ത്.

ആ​യി​ര​ത്തി​ല​ധി​കം ഇ​ത​ളു​ക​ളാ​ണ് പ്ര​ത്യേ​ക​ത. താ​യ് തൗ​സ​ൻ​ഡ്​ എ​ന്ന താ​യ്​​ല​ൻ​ഡ്​ പ​ത്മം നാ​ട്ടി​ൽ കാ​ണ​പ്പെ​ടു​മെ​ങ്കി​ലും അ​ൽ​ട്ടി​മേ​റ്റ് തൗ​സ​ൻ​ഡ്​ ഇ​നം അ​പൂ​ർ​വ​മാ​ണെ​ന്ന് ഫ​സീ​ല പ​റ​യു​ന്നു. പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന താ​മ​ര​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ദേ​വ​ന്മാ​ർ വി​ശ്ര​മി​ക്കു​ന്ന പ​ത്മ​മെ​ന്നാ​ണ് ഐ​തി​ഹ്യം. ഒ​രെ​ണ്ണ​മാ​ണ് വി​രി​ഞ്ഞ​ത്. ര​ണ്ടെ​ണ്ണം മൊ​ട്ടി​ട്ട് നി​ൽ​ക്കു​ന്നു.

ട്യൂ​ബ​ർ (കി​ഴ​ങ്ങ്) കു​ഴി​ച്ചി​ട്ടാ​ണ് തൈ ​മു​ള​പ്പി​ക്കു​ന്ന​ത്. ഒ​രു കി​ഴ​ങ്ങി​ന് 2000 മു​ത​ൽ 2500 രൂ​പ​യാ​ണ് വി​ല. ഒ​രെ​ണ്ണം കു​ഴി​ച്ചി​ട്ടാ​ൽ ര​ണ്ട് മാ​സം​കൊ​ണ്ട് പ​ത്തോ​ളം കി​ഴ​ങ്ങു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ഫ​സീ​ല പ​റ​യു​ന്നു. 54 ഇ​നം താ​മ​ര​ത്തൈ​ക​ളാ​ണ് ന​ഴ്സ​റി​യി​ലു​ള്ള​ത്. പി​താ​വ് ഷ​മീ​ർ സ്പെ​യ​ർ​പാ​ർ​ട്സ്​ ക​ട ന​ട​ത്തു​ന്നു. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫാ​രി​സും നാ​ല് വ​യ​സ്സു​കാ​ര​ൻ ഫൈ​സാ​നും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
TAGS:sahasradala padmam 
News Summary - 10th class student with Sahasradala Padmam
Next Story