Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫസ്​റ്റ്​ ലൈൻ...

ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻററുകളിൽ ചികിത്സയിലുള്ളത് 904 പേർ

text_fields
bookmark_border
ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളിൽ ചികിത്സയിലുള്ളത് 904 പേർ ഏറ്റവുമധികം രോഗികൾ കായംകുളം എൽമെക്‌സ്‌ ആശുപത്രിയിൽ ആലപ്പുഴ: ജില്ലയിലെ 13 ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളിലായി ചികിത്സയിലുള്ളത് 904 കോവിഡ് ബാധിതർ. ഇവയിൽ ഏറ്റവുമധികം രോഗികളുള്ളത് കായംകുളം എൽമെക്‌സ്‌ ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലാണ​്​. 240 കിടക്കകളുള്ള ഇവിടെ 192 രോഗികളെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് സി.എഫ്.എൽ.ടി.സികളിലെ നിലവിലെ രോഗികൾ, ആകെ കിടക്കകൾ എന്ന ക്രമത്തിൽ: മാവേലിക്കര പി.എം ഹോസ്പിറ്റൽ -36, 62, ചേർത്തല എസ്.എൻ.ജി.എം സ്കൂൾ -72, 80, ചെങ്ങന്നൂർ സെഞ്ചുറി ഹോസ്‌പിറ്റൽ -111, 191, ആലപ്പുഴ ശക്തി ഓഡിറ്റോറിയം -132, 140, കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയം -57, 87, കായംകുളം ടി. എ കൺവെൻഷൻ സെന്റർ -60, 100, ചേർത്തല ഗവ. പോളിടെക്‌നിക് കോളേജ് -87, 120, അർത്തുങ്കൽ ഫിഷറീസ് സ്കൂൾ ഹോസ്​റ്റൽ -84, 101, കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്കൂൾ -19, 92, കോമളപുരം മഹാ ഓഡിറ്റോറിയം -36, 50, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് -8, 150, ചെങ്ങന്നൂർ മൗണ്ട് സിയോൺ കോളജ് -10, 100. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളുടെ എണ്ണം ഇനിയും കൂട്ടുന്ന കാര്യം ആരോഗ്യവകുപ്പി​ൻെറ പരിഗണനയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story